Chapter Title : പ്രണയഭദ്രം 2 [ഭദ്ര]
എന്റെ ഏറ്റവും പ്രിയപ്പെട്ട വഴിയിലേക്ക് കയറി. ഹൈവേയ്ക്കു സമാന്തരമായി കിടക്കുന്ന കുത്തനെ കയറ്റവും ഇറക്കവും ഉള്ള ആ റോഡ് ലെ ഡ്രൈവിങ് അത്രമേൽ ത്രസിപ്പിക്കുന്ന ഒരു അനുഭവമാണ് തരാറ്. ശരിക്കും റോളേർകോസ്റ്റർ പോലെ. ഏകദേശം 100 അടിയോളമുള്ള കുത്തനെയുള്ള കയറ്റവും അതേപോലുള്ള ഇറക്കവും. വേഗത അവനും എനിക്കും ഒരുപോലെ ഇഷ്ടമാണ്. ആദ്യത്തെ കയറ്റവും ഇറക്കവും എല്ലാം മറന്നു കൂവി വിളിച്ചു ആസ്വദിച്ചു അവൻ. അവന്റെ ആ സന്തോഷം എന്നിലും ചിരി പടർത്തി. അടുത്ത കയറ്റം വളരെ വേഗതയിൽ കയറി അതിന്റ ഏറ്റവും ഉയർന്ന നിരപ്പിലെത്തിയതും അവൻ പെട്ടന്നു പറഞ്ഞു "ഒന്നു നിർത്തിക്കേ, ഈ സൈഡിൽ " നിർത്തിയതും അവൻ ഹാൻഡ്‌ബ്രേക് പിടിച്ചുയർത്തി.
എനിക്കെന്തെങ്കിലും ചോദിക്കാനാവും മുന്നേ ആ ആ കൈകൾ എന്റെ കഴുത്തും തലയും ചേർത്തുപിടിച്ചു അവനിലേക്ക് വലിച്ചടുപ്പിച്ചു. നനഞ്ഞ ആ ചുണ്ടിന്റെ ചൂടും നനവും എന്റെ ചുണ്ടിലമർന്നു. ഒന്നു കുതറി പിടഞ്ഞ എന്നെ ആ നെഞ്ചിലേക്ക് ചേർത്തമർത്തി എന്റെ കീഴ്ച്ചുണ്ടിനെ അവൻ അവന്റെ ചുണ്ടുകൾക്കുള്ളിലേക്ക് എടുത്തു സാവധാനം നുകർന്നു തുടങ്ങി. അവന്റെ മേൽചുണ്ടിലെ കട്ടിയുള്ള മുടിയിഴകൾ എന്റെ ചുണ്ടുകളിൽ ഉരഞ്ഞു നീറുന്ന പോലെ. ആ നിശ്വാസം എന്റെ ശ്വാസമായ നിമിഷങ്ങൾ. അവൻ തേൻ കുടിക്കുന്ന ഒരു നറു പുഷ്പമായി ആ കൈക്കുള്ളിൽ സ്വയം മറന്നു ഞാൻ. ആദ്യചുംബനം......ഒരുപാട് സ്വപ്നം കണ്ട ആ നിമിഷങ്ങൾ.... സ്വപ്നത്തിനു പോലും ഇത്രമേൽ ഭംഗിയുണ്ടായിരിന്നില്ലെന്നു തോന്നിപ്പോയി. അവന്റെ ചുണ്ടുകൾ അത്രമാത്രം അഗാധമായി എന്നിൽ നിറഞ്ഞു നിൽക്കുന്ന പ്രണയത്തെയൊക്കെ അവനിലേക്ക് ആവാഹിക്കുന്നപോലെ. എല്ലാം മറന്നു ഞാൻ. എതിർക്കാൻ പോലും മറന്നുപോയ നിമിഷങ്ങൾ. ചുറ്റും
💬 Comments
View all comments