Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
ചിണുങ്ങി...
" നിന്നെ വിടാൻ എനിക്ക് മനസ്സുണ്ടായിട്ടാണോ..... ഇപ്പോൾ നീ പറഞ്ഞാൽ നിന്നെയും കൊണ്ടു ഞാൻ പോവും... പക്ഷേ അതൊരു പരിഹാരം അല്ലല്ലോ മോളേ... നീ സങ്കടപ്പെട്ടാൽ പിന്നെ ഞാൻ എങ്ങനാടോ ഇന്നത്തെ ദിവസ്സം ഉറങ്ങുന്നേ.... നോക്ക്... ന്റെ മോളു nte മുഖത്തേക്ക് നോക്ക്... എന്റെ ഭദ്രക്കുട്ടി വീട്ടിൽപോയി അവിടുത്തെ സിറ്റുവേഷൻ ഒക്കെ ഒന്നു തണുത്തിട്ട് എന്നെ വിളിക്ക്. രാവിലെ വീട്ടിൽ നിന്നും ഇറങ്ങിയതല്ലേ... ഇനി ഒരുപാട് ദിവസം നമ്മൾ ഒരുമിച്ചല്ലേ... നാളെ രാവിലെ ഓടി എന്റെ അടുത്തേക്ക് വന്നാൽ മതി. രാത്രി എന്റെ കുട്ടി ഉറങ്ങും വരെ ഞാൻ കൂടെ ഫോണിൽ ഉണ്ടാവുമല്ലോ..... അവിടെ വീട്ടിൽ വെറുതേ ഒരു പ്രശ്നം ഉണ്ടാക്കേണ്ട. നാളെ നീ യൂണിവേഴ്സിറ്റിയിൽ വരുമ്പോ അവിടുന്ന് നിന്നെ ഞാൻ വന്നു കൊണ്ടു പൊക്കോളാം.... സന്തോഷമായിട്ട് എന്റെ ഭദ്രക്കുട്ടി വീട്ടിൽ പോ "..
എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പി..
" നിന്റെ കണ്ണിൽ നിന്നും അടർന്നു വീഴുന്ന ഈ ഓരോ തുള്ളിയും എന്റെ പരാജയം ആണ് ഭദ്രാ...... എന്റെ പെണ്ണിന്റെ കണ്ണു നിറയുന്നത് എന്റെ തോൽവി തന്നെയല്ലേ.... "
തിടുക്കത്തിൽ അത് ഞാൻ തുടക്കാൻ ശ്രമിച്ചതും എന്റെ കവിളിലൂടെ ഇറ്റുവീണ കണ്ണുനീർ അവൻ കൈക്കുമ്പിളിൽ ഒരു തീർത്ഥം പോലെ ഏറ്റു വാങ്ങി. ആ നനവ് അവൻ അവന്റെ ചുണ്ടിലേക്ക് ചേർത്തു. അപ്പോഴും അവന്റെ ഇടത്തെ കൈ എന്റെ വലത്തേ കൈയിൽ ഇറുക്കെ പിടിച്ചിരുന്നു കണ്ണുനീരിനെ തുടച്ചുമാറ്റാൻ സമ്മതിക്കാതെ.
പാതയോരത്ത് നിർത്തിയിരുന്ന കാറിൽ അവനെ വിട്ടു പോവാൻ മനസ്സു വരാതെ അവനോട് ചേർന്നിരുന്നു. ..
"
💬 Comments
View all comments