Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
എന്നെ കാണാൻ വന്ന വെറും ഭദ്രയല്ല ഇത്. നീ ഇപ്പോ mrs. ഭദ്ര അച്ചു രാജ് ആണ്. ഒറ്റക്കല്ല നീ ഇനി. അതുമാത്രം മനസ്സിലോർത്തു എന്റെ കുട്ടി പൊക്കോ. സൂക്ഷിച്ചു ഡ്രൈവ് ചെയ്യണേ മോളേ.... നീ ഒരുപാട് ആലോചിച്ചു കൂട്ടിക്കൊണ്ടിരിക്കുവാ.... കാണുമ്പോ തന്നെ അറിയാം.... ഒറ്റക്ക് വിടാൻ മനസ്സുണ്ടായിട്ടല്ല... എത്തിയാൽ ഉടനെ ഒന്നു വിളിക്കണേ.... ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങി എന്നെ അവിടേക്ക് കയറ്റി ഇരുത്തി ഡോറും അടച്ചു അവൻ കൈ വീശി കാണിച്ചു....
തിരികെ ഡ്രൈവ് ചെയ്യ്തു എത്തും വരെ ഒരു മന്ത്രം പോലെ അവന്റെ ആ വാക്കുകൾ എന്റെ ഉള്ളിൽ അലയടിച്ചു. "ഒറ്റക്കല്ല നീ ഇനി ". ആ ഒരു ഒറ്റ വാക്കിന്റെ മാസ്മരികതയിൽ കരയാൻ പോലും മറന്നു... ഞാൻ പറഞ്ഞില്ലേ അവൻ മാന്ത്രികനാണ്..... വാക്കുകൾ കൊണ്ടു എന്റെ ആത്മാവിനെപ്പോലും സ്വന്തമാക്കിയവൻ..... ഒരു ഡോക്ടർ എന്ന നിലയിൽ അവന്റെ ആ സിദ്ധി എത്ര വലുതാണ്. വേദനിക്കുന്ന, നിരാശ നിറഞ്ഞ മനസ്സുകളിൽ ആശ്വാസം നിറക്കുന്നത് അവനെഴുതുന്ന മരുന്നുകളെക്കാളും അവന്റെ ഈ മാജിക് ആവും.
വീടുവരെ എങ്ങനെ ഡ്രൈവ് ചെയ്തെന്നു പോലും ഓർമയില്ല. താലി പുറത്ത് കാണുന്നില്ലെന്ന് ഉറപ്പുവരുത്തി, സിന്ദൂരം തുടച്ചു മാറ്റി കാറിൽ നിന്നും ഇറങ്ങി വീടിനുള്ളിലേക്ക് നടക്കുമ്പോ നടുമുറ്റത്തിരുന്നു പൂമുഖത്തേക്ക് നോക്കി അമ്മ ഇരിപ്പുണ്ടായിരുന്നു. അമ്മമ്മയെയും കൂട്ടി മുറിയിലെത്തി, അന്നത്തെ ദിവസത്തെ പറ്റി മുഴുവൻ ശ്വാസം പോലും വിടാതെ പറഞ്ഞു തീർത്തപ്പോൾ അമ്മയുടെ മുഖത്തു നിറഞ്ഞ പേടിയും അതിനോടൊപ്പം നിറഞ്ഞ സന്തോഷവും ഒരുമിച്ച് ഞാൻ കണ്ടു. " എനിക്ക് വിശ്വാസമാണമ്മേ...... എല്ലാം അറിഞ്ഞുകൊണ്ടല്ലേ....അദ്ദേഹം എന്നെ
💬 Comments
View all comments