Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
രക്ഷിക്കാനുള്ള വഴി കണ്ടിട്ടുണ്ടാവും "
നീണ്ട ഒരു നെടുവീർപ്പും എന്നെ ചേർത്തു പിടിച്ചു ഒരു ഉമ്മയും തന്നു നടന്നു പോവുന്ന അമ്മയെ നോക്കി നിന്നു. നിസ്സഹായയാണ് എന്റെ അമ്മ...... പാവം..... ആ അമ്മ പ്രസവിച്ചതല്ല എന്നെ. പക്ഷേ ആ സ്നേഹത്തിനു പകരം വെക്കാൻ മറ്റൊന്നില്ലെനിക്ക്. എനിക്കായി മാത്രം ജീവിതം ഉഴിഞ്ഞു വെച്ചവരാണ് അവർ.
അവന്റെ ശബ്ദം കേട്ടു കേട്ടു കിടന്നു എപ്പോഴോ ആണ് ഉറങ്ങിപ്പോയത്. ഉണർന്നപ്പോ നേരം നന്നേ വെളുത്തിരുന്നു. തിടുക്കത്തിൽ എഴുനേറ്റു റെഡി ആയി, കഴിച്ചെന്നു വരുത്തി ഇറങ്ങിയപ്പോൾ അമ്മാവൻ പൂമുഖത്ത് പത്രം വായിച്ചിരിപ്പുണ്ട്. ഇന്നലെ താമസിച്ചു വന്നതിനുള്ളത് കടുത്ത ശാസനയുടെ ഒരു മൂളലായി എനിക്ക് പുറകിൽ മുഴങ്ങി.
അവനോടൊപ്പമുള്ള നിമിഷങ്ങളുടെ ഓർമയിൽ എന്നെ തന്നെ മറന്നിരുന്നു. ഞാൻ എത്തുമ്പോഴേക്കും ഒരു വെള്ള honda city ചാരി ലൈറ്റ് ബ്ലൂ denim അതിനു നന്നേ ഇണങ്ങുന്ന white തന്നെ shirt ഇട്ടു ആൾ അങ്ങനെ നിൽക്കുവാ. സൺഗ്ലാസ് കയ്യിൽ ഇട്ടു കറക്കി അങ്ങനെ നിൽക്കുവാ. ആ നിൽപ്പ് കണ്ടു ആരാധനയും പ്രണയവുമൊക്കെ നിറഞ്ഞു തിങ്ങി... ഒരുവിധം പെണ്കുട്ടികളൊക്കെ അവനെ ആരാധനയോടെ ഒക്കെ നോക്കുന്നുണ്ട്. അവനാണെങ്കിൽ എന്നെയും........ എന്റെ സുഹൃത്തുക്കളടക്കം.... പൊട്ടി വന്ന ചിരി ഞാൻ കടിച്ചമർത്തി..... ആർക്കും അറിയാത്ത എന്റെ രഹസ്യം ആണവൻ.... എന്റെ സ്വകാര്യ അഹങ്കാരം... കാർ il കേറുന്നത് കാണുമ്പോ എന്താവുമോ ആവോ. ആരോടും ഒന്നും പറയാൻ നിന്നാൽ ശരിയാവില്ല എന്നു തോന്നിയത് കൊണ്ടു കൂട്ടുകാർക്കു നേരെ ഒന്നു കൈ വീശി കാണിച്ചിട്ട് ഞാൻ അവനരികിലേക്ക് നടന്നു. അടുത്തെത്തും മുന്നേ ആൾ സൈഡ്
💬 Comments
View all comments