0%

Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 492

തുടങ്ങി.

"അതൊക്കെ നിങ്ങളുടെ ഇഷ്ടം. ഞങ്ങൾക്ക് ഉദ്ദേശിച്ച രീതിക്കു വർക്ക് കമ്പ്ലീറ്റ് ആയി കിട്ടണം . മാക്സിമം ഒരു 6 മാസത്തിനുള്ളിൽ തീർക്കാൻ പറ്റില്ലേ ? " അനുപമ സതീഷിനെ നോക്കിയാണ് ചോദിച്ചത്.

"നമുക്ക് ശ്രമിക്കാം മാഡം " സതീഷ് ഹരിയെ നോക്കി പുരികം ഉയർത്തി . അയാളും നോക്കാം എന്ന ഭാവത്തിൽ തലയാട്ടി .

"ഓക്കേ..ഇറ്റ്സ് ഗുഡ് " അനുപമ പറഞ്ഞു കൊണ്ട് ഹരിയെ ഒന്ന് ഇടം കണ്ണിട്ടു നോക്കി . അയാൾ തന്നെ ശ്രദ്ദിക്കുന്നില്ലെന്നു അനുപമക്ക് മനസിലായി .

"ഓക്കേ..മിസ്റ്റർ ഹരി മാത്രം ഒന്ന് വരൂ , എനിക്ക് ചില സംശയങ്ങൾ ചോദിക്കാനുണ്ട് . നമുക്ക് അല്പം അങ്ങോട്ട് മാറിനിൽക്കാം" എന്ന് പറഞ്ഞിട്ട് സതീഷിനെ നോക്കി. എന്നിട്ടു അനുപമ പണി നടന്നു കൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ഉള്ളിലേക്ക് നടന്നു നീങ്ങി .

"ഡേയ്, അളിയാ ചെല്ല് ചെല്ല് " സതീഷ് ഹരിയെ പിടിച്ചു തള്ളി . ഹരി ഒട്ടും താല്പര്യമില്ലാത്ത മട്ടിലും ഭാവത്തിലും അനുപമ നിൽക്കുന്നിടത്തേക്കു നടന്നു ചെന്ന് . പുറം തിരിഞ്ഞു നിൽക്കുന്ന അനുപമയുടെ അടുത്തെത്തി ഹരി നിന്ന് . അയാൾ പുറത്തു നിൽക്കുന്ന സതീഷിനെ ഒന്ന് തിരിഞ്ഞു നോക്കി . അയാൾ അവിടെ പണിക്കാരുമായി എന്തൊക്കെയോ സംസാരിച്ചു ചിരിക്കുന്നു .

"എക്സ്ക്യൂസ്‌ മി മാഡം " ഹരി ധൈര്യം സംഭരിച്ചു അനുപമയെ വിളിച്ചു . അനുപമ പതിയെ തിരിഞ്ഞു .

"ഹരിക്കെന്നെ മനസിലായില്ലേ " തിരിയുമ്പോൾ തന്നെ അനുപമ സംസാരിച്ചു തുടങ്ങി.

"നമുക്കിടയിൽ ഈ മാഡം വിളി ഒക്കെ വേണോ

💬 Comments

View all comments