0%

Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 492

ഹരി. ഹരിയെ കണ്ടു ത്രില്ലടിച്ചു നിക്കുവാ ഞാൻ .ഇങ്ങനെ ഒരു കണ്ടു മുട്ടൽ പ്രതീക്ഷിച്ചില്ല " അനുപമ ഒന്ന് ചിരിച്ചു കൊണ്ട് കയ്യിലുണ്ടായിരുന്ന കൂളിംഗ് ഗ്ലാസ് ജീൻസിന്റെ പോക്കെറ്റിലേക്കു തിരുകി . ഹരി ഒന്നും മിണ്ടിയില്ല.

"ഹരി ഇപ്പോഴും എന്നെ മനസിലാവാത്ത രീതിയിൽ അഭിനയിക്കുവാണോ ? അത്ര എളുപ്പം മറക്കാൻ കഴിയുന്ന ഒരാളായിരുന്നോ ഹരിക്കു ഞാൻ " അനുപമ ഹരിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.

അനുപമയുടെ മുഖത്തു നോക്കാൻ ഹരി വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു . "അനു, വണ്ടിയിൽ നിന്നിറങ്ങിയപ്പോൾ തന്നെ എനിക്ക് മനസിലായി . ഇന്നലെ ഫോണിൽ കൂടി ശബ്ദം കേട്ടപ്പോഴും എനിക്കൊരു സംശയം ഉണ്ടായിരുന്നു " ഹരീന്ദ്രൻ അനുപമയുടെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി.

"വര്ഷങ്ങള്ക്കു ശേഷം കാണുമ്പോഴുള്ള ഒരു വല്ലായ്മ ഉണ്ട്. വേറൊന്നുമില്ല " അയാൾ പറഞ്ഞു നിർത്തി .

"താങ്ക് ഗോഡ്. അപ്പൊ ഹരി ഇപ്പോഴും എന്നെ മറന്നിട്ടില്ല അല്ലെ " അനുപമ നെഞ്ചിൽ കൈ ചേർത്ത് നിന്നു.

"പക്ഷെ ഹരി വല്ലാണ്ടെ മാറി കേട്ടോ, പഴയ കുറ്റിമീശ ഒകെ പോയി..ഇപ്പൊ നല്ല കട്ടിയായി , പഴയ കുറ്റിത്താടിയും കുറ്റി മീശയും ആയിരുന്നു ഹരിക്കു ഭംഗി " അനുപമ വര്ഷങ്ങള്ക്കു ശേഷം കണ്ടുമുട്ടിയ സുഹൃത്തിനോട് ആവേശത്തോടെ സംസാരിച്ചു .

ഹരി ഒന്ന് ചുണ്ടുകൾ വിടർത്തി ചിരിച്ചു .

"ഞാൻ പണ്ട് കണ്ട അനുവും അല്ല ഇപ്പോൾ എന്റെ മുൻപിൽ " ഹരി അനുപമയെ കണ്ണുകൾ ഉയർത്തി നോക്കി .അവൾ ഹരിയുടെ പെരുമാറ്റവും ചലനങ്ങളും സസൂക്ഷ്മം നോക്കി നിൽക്കുകയ്യായിരുന്നു .

💬 Comments

View all comments