Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]
എന്താ ആലോചിച്ചത് " അനുപമ ഷാളുകൊണ്ട് കഴുത്തും മുഖവും തുടച്ചു കൊണ്ട് ഹരിയെ നോക്കി .
"ഏയ് ഒന്നുമില്ല , ഓരോന്ന് ആലോചിച്ചത" ഹരി പറഞ്ഞു . അപ്പോഴേക്കും വൈറ്റർ അവിടേക്കു വന്നു . അനുപമ ആണ് ഓർഡർ ചെയ്‍തത് രണ്ടു കോഫിയും സാൻവിച്ചും . അയാള് പോയ ഉടനെ അനുപമ സംസാരിച്ചു തുടങ്ങി . നനഞ്ഞ നെറ്റിത്തടത്തിൽ അനുപമയുടെ മുടിയിഴകൾ പറ്റി പിടിച്ചു മുന്നോട്ടു വീണു കിടക്കുന്നത് അവളെ സുന്ദരിയാക്കി മാറ്റിയിട്ടുണ്ടെന്നു ഹരി മനസ്സിലോർത്തു .
"വൈഫിന്റെ പേരെന്താ ഹരി " അനുപമ മുന്പിലിരുന്ന ടേബിളിൻമേലേക്കു കൈമുട്ട് ഊന്നി താടിക്കു കൈകൊടുത്തു ഇരുന്നു .
"മീര ,..നേഴ്സ് ആണ് " ഹരി മറുപടി നൽകി .
"നല്ല കുട്ടി ആയിരിക്കും അല്ലെ , ഹരിക്കു തെറ്റില്ല " അനുപമ സ്വയം പറഞ്ഞെന്ന പോലെ ഹരിയെ നോക്കി .
അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി , എന്നിട്ട് ടേബിളിൽ പതിയെ താളം പിടിച്ചു . അല്പം കഴിഞ്ഞപ്പോൾ വൈറ്റർ വന്നു ഓർഡർ ചെയ്ത സാധനങ്ങൾ ടേബിളിൽ നിരത്തി വെച്ച് മടങ്ങി . അനു ഒരു കപ്പ് എടുത്തു ഹരിയുടെ നേരെ നീട്ടി . അയാളത് വാങ്ങി പതിയെ ചുണ്ടോടു ചേർത്ത് കുടിച്ചു തുടങ്ങി . അനുപമയും കുടിച്ചു കൊണ്ടിരിക്കെ ഇടം കണ്ണിട്ടു ഹരിയെ നോക്കി .
അനുപമ ടേബിളിനു അടിയിലൂടെ തന്റെ കാൽപാദം ഒന്ന് നീക്കി ഹരിയുടെ കാലിനുമീതെ ഒന്ന് തൊട്ടു . ഹരിയിൽ പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായത് അനുപമ
💬 Comments
View all comments