0%

Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 442

അനുപമ ഹരിയെ നോക്കി ഒന്ന് ചിരിച്ചു .

"പണ്ടൊക്കെ തോന്നിയിരുന്നു , ഇപ്പൊ പിന്നെ " അയാൾ പറഞ്ഞു നിർത്തി .

"വൈഫും ഫാമിലിയും ഒകെ ആയി , പതിയെ മറന്നു അല്ലെ " താൻ പറയാൻ വിട്ടത് അനുപമ ഇങ്ങോട്ടു പറഞ്ഞത് ഹരിക്കു അത്ഭുതമായി . അനുപമയുടെ പുഞ്ചിരിയിലും ഒരു വിഷമം ഒളിഞ്ഞു കിടക്കുന്ന പോലെ അയാൾക്ക്‌ തോന്നി .

"അനുവും അങ്ങനല്ലേ " അയാൾ അനുപമയെ നോക്കി. അവര് പതിയെ തലയാട്ടി .

"പിന്നെ എങ്ങനെ ഉണ്ട് ഹരിയുടെ മാരീഡ് ലൈഫ് ? " അനുപമ ഒരു ദീർഘ ശ്വാസം വിട്ടു കൊണ്ട് കൈകൾ മാറിൽ പിണച്ചു കെട്ടി ഹരിയെ നോക്കി .

"സുഖമായിരിക്കുന്നു . അനു വിവരങ്ങളൊക്കെ എങ്ങനെ അറിയുന്നു..നമ്മുടെ കോളേജ് വാട്സ് ആപ്പ് ഗ്രൂപ്പില് പോലും ഇല്ലലോ? " ഹരിക്കു അത്ഭുതമായി .

"നമ്മുടെ കൂടെ ഉണ്ടാരുന്ന ജോബി ഇപ്പോ ദുബായിൽ ഞങ്ങളുടെ ഫ്ലാറ്റിനു അടുത്താണ് താമസം . അവൻ പറഞ്ഞു ഹരിയുടെ കല്യാണം ഒകെ അറിഞ്ഞിരുന്നു ."

"ഓ.., അനുവിന്റെ കല്യാണം ആരും അറിഞ്ഞില്ല , എന്ത് പറ്റി? എന്നേലും കാണുമ്പോ ചോദിക്കണം എന്ന് വിചാരിച്ചിരുന്നു " ഹരി ആകാംക്ഷയോടെ ചോദിച്ചു.

"ഏയ് ഒന്നുമില്ല , പെട്ടെന്നുള്ള ആലോചനയും കാര്യങ്ങളും..ആരോടും പറയാൻ ഒത്തില്ല " അനുപമ അസ്വസ്ഥയായതായി ഹരിക്കു പെരുമാറ്റത്തിൽ നിന്നു തോന്നി . ഒരു നിമിഷം  രണ്ടു പേരും മിണ്ടാതെ ബിൽഡിങ്ങിനു ചുറ്റും ഒന്ന് കണ്ണോടിച്ചു .

"നമുക്കൊരു കോഫി ഷോപ്പിൽ പോയാലോ ഹരി "

💬 Comments

View all comments