Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]
അനുപമ അല്പം കഴിഞ്ഞപ്പോൾ ഹരിയെ നോക്കി . ഹരി ഒരു നിമിഷം ഒന്നാലോചിച്ചു . പിന്നെ പൂർണ തൃപ്തി ഇല്ലെങ്കിൽ കൂടി സമ്മതം മൂളി .
" അനു കയറിക്കോളൂ , ഞാൻ എന്റെ വണ്ടിയിൽ പുറകെ വരാം " ഹരി പറഞ്ഞു കൊണ്ട് നീങ്ങാൻ തുടങ്ങിയപ്പോൾ അനുപമ പെട്ടെന്ന് ഹരിയുടെ കയ്യിൽ പിടിച്ചു നിർത്തി. ഹരി ഞെട്ടി ഒന്ന് തിരിഞ്ഞു .അനുപമയെ നോക്കി.
"സോറി.." അനു ഹരിയുടെ കയ്യിലെ പിടുത്തം വിട്ടു . ഒരു പരിഭ്രമം അനുപമയുടെ മുഖത്തും ശരീര ഭാഷയിലും ഉണ്ടായിരുന്നു .
"സാരമില്ല , എന്താ " ഹരി അനുപമയുടെ കയിൽ പിടിച്ചു ഷേക്ക് ഹാൻഡ് നൽകുന്ന പോലെ പിടിച്ചു കുലുക്കി അവരെ ഒന്ന് സമാധാനിപ്പിച്ചു.
"അല്ല , നമുക്കു ഏതെങ്കിലും ഒരു വണ്ടിയിൽ പോയാൽ പോരെ ഹരി " അനുപമ ശബ്ദം താഴ്ത്തി ഒന്ന് മടിച്ചു ആണെങ്കിലും പറഞ്ഞു .
"പിന്നെന്താ ..അത് പറഞ്ഞ പോരെ ..അനു തന്നെ വണ്ടി എടുത്തോ..തിരിച്ചു വരുമ്പോ ഞാൻ എന്റെ വണ്ടി എടുക്കാം " ഹരി അനുപമയെ വിഷമിപ്പിക്കണ്ട എന്ന് വെച്ച് അല്പം നാട്യത്തോടെ അത് പൂർണമായും സമ്മതിച്ചു കൊടുത്തു.
ഹരി , പറഞ്ഞു കഴിഞ്ഞ ഉടൻ അനുപമ മുൻപിലെ ഡോർ തുറന്നു കാറിൽ കയറി ഇരുന്നു. അനുപമ വിശ്വാസം വരാത്ത പോലെ അയാളെ ഒന്ന് നോക്കി . എന്നിട്ട് സന്തോഷത്തോടെ ഡ്രൈവിംഗ് സീറ്റിലേക്ക്ചേർന്ന് ഇരുന്നു. സീറ്റ് ബെൽറ്റ് ഇട്ട ശേഷം അനുപമ വണ്ടി സ്റ്റാർട്ട് ചെയ്തു . ഹരി അനുപമയുടെ ഡ്രൈവിംഗ് നോക്കി
💬 Comments
View all comments