0%

Chapter Title : പ്രണയകാലം 3 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 175

കോഫിയും സാൻവിച്ചും . അയാള് പോയ ഉടനെ അനുപമ സംസാരിച്ചു തുടങ്ങി . നനഞ്ഞ നെറ്റിത്തടത്തിൽ അനുപമയുടെ മുടിയിഴകൾ പറ്റി പിടിച്ചു മുന്നോട്ടു വീണു കിടക്കുന്നത് അവളെ സുന്ദരിയാക്കി മാറ്റിയിട്ടുണ്ടെന്നു ഹരി മനസ്സിലോർത്തു .

"വൈഫിന്റെ പേരെന്താ ഹരി " അനുപമ മുന്പിലിരുന്ന ടേബിളിൻമേലേക്കു കൈമുട്ട് ഊന്നി താടിക്കു കൈകൊടുത്തു ഇരുന്നു .

"മീര ,..നേഴ്സ് ആണ് " ഹരി മറുപടി നൽകി .

"നല്ല കുട്ടി ആയിരിക്കും അല്ലെ , ഹരിക്കു തെറ്റില്ല " അനുപമ സ്വയം പറഞ്ഞെന്ന പോലെ ഹരിയെ നോക്കി .

അതിനു മറുപടി ആയി ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി , എന്നിട്ട് ടേബിളിൽ പതിയെ താളം പിടിച്ചു . അല്പം കഴിഞ്ഞപ്പോൾ വൈറ്റർ വന്നു ഓർഡർ ചെയ്ത സാധനങ്ങൾ ടേബിളിൽ നിരത്തി വെച്ച് മടങ്ങി . അനു ഒരു കപ്പ് എടുത്തു ഹരിയുടെ നേരെ നീട്ടി . അയാളത് വാങ്ങി പതിയെ ചുണ്ടോടു ചേർത്ത് കുടിച്ചു തുടങ്ങി . അനുപമയും കുടിച്ചു കൊണ്ടിരിക്കെ ഇടം കണ്ണിട്ടു ഹരിയെ നോക്കി .

അനുപമ ടേബിളിനു അടിയിലൂടെ തന്റെ കാൽപാദം ഒന്ന് നീക്കി ഹരിയുടെ കാലിനുമീതെ ഒന്ന് തൊട്ടു . ഹരിയിൽ പെട്ടെന്ന് ഒരു ഞെട്ടൽ ഉണ്ടായത് അനുപമ ശ്രദ്ധിച്ച് .

"ഓ സോറി ഹരി..ഞാൻ കാലു നീട്ടിയപ്പോ " അനുപമ ഒന്നുമറിയാത്ത പോലെ പറഞ്ഞു .

"ഇറ്റ്സ് ഓക്കേ , അനു" ഹരി അത്ര കാര്യമാക്കിയില്ല . കോഫി കഴിച്ചു പണവും നൽകിയ ശേഷം അനുവും ഹരിയും പുറത്തേക്കിറങ്ങി . അപ്പോഴേക്കും മഴ മാറിയിരുന്നു . കാറിനടുത്തേക്ക് നടന്നു നീങ്ങുമ്പോൾ അനുപമ ഹരിയോട് വണ്ടി എടുക്കാമോ എന്ന് ചോദിച്ചു . ഹരി സമ്മതിക്കുകയും ചെയ്തു .

ഹരി ഡ്രൈവിംഗ് സീറ്റിൽ കയറി . അനുപമ തൊട്ടടുത്തായും. ഹരി സ്റ്റിയറിങ്ങിൽ താളം പിടിച്ചു സീറ്റിലേക്കിരുന്ന അനുപമയെ നോക്കി .

"എന്തൊക്കെയോ ഒരുപാടു സംസാരിക്കാൻ ഉണ്ടെന്നു പറഞ്ഞിട്ട്  ഒന്നും പറഞ്ഞില്ലലോ" ഹരി അനുപമക് നേരെ നോക്കി .

"മറ്റൊരു അവസരത്തിലാവാം..ഹരി ഞാൻ

💬 Comments

View all comments