പ്രണയകാലം അവസാനഭാഗം !
📝 Ongoing
👁 160189 views ❤ 327 likes 💬 16 comments
പ്രണയകാലം 5 [ CLiMax ]
PRANAYAKAALAM PART 5 AUTHOR SAGAR KOTTAPPURAM
Previous Parts | Part 1 | Part 2 | Part 3 | Part 4 |
കൂടി പോയാൽ രണ്ടാഴ്ചകൾ മാത്രമാണ് തനിക്കു മുൻപിൽ ഉള്ളതെന്ന്
ഈ ഭാഗം സാമാന്യം വൈകിയതിൽ ക്ഷമ ചോദിക്കുന്നു. ചില തിരക്കുകളിൽ ആയിരുന്നു ...
ഹരി പിന്നെ കൂടുതലൊന്നും സംസാരിക്കാൻ നിന്നില്ല. .രാവിലത്തെ പ്രാതൽ കഴിഞ്ഞു ഹരിയും മീരയും കൂടി ഹരിയുടെ കാറിൽ നാട്ടിന്പുറത്തുള്ള മീരയുടെ തറവാട്ടിലേക്ക് പോയി . മീരയുടെ അച്ഛനും അമ്മയും സഹോദരനും ഭാര്യയും മക്കളും ആണ് ആ വീട്ടിൽ താമസം . ഹരിയും മീരയും ചെന്ന് കയറിയ ഉടനെ അവിടത്തെ കുട്ടികൾ മീരയെ വന്നു കെട്ടിപിടിച്ചു .
മീരയുടെ ചേട്ടന്റെ മക്കൾ ആണ്. പത്തും പന്ത്രണ്ടും പ്രായമുള്ള കുട്ടികൾ മൂത്തത് ആണും ഇളയത് പെണ്ണും .
" അച്ചമ്മേ മീര ആന്റി വന്നിരിക്കണു... " പെൺകുട്ടി അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു .
മീരയുടെ അച്ഛനും അമ്മയും അകത്തു നിന്ന് പൂമുഖത്തേക്കു വന്നു . മീരയെയും ഹരിയേയും സ്വീകരിച്ചു . അവർ ഉമ്മറത്തേക്ക് കയറി ഇരുന്നു .
"ഹരി ഇന്നിവിടെ ഉണ്ടാവോ ? " കസേരയിലേക്കിരുന്ന ശേഷം മീരയുടെ അച്ഛൻ ഹരിയോടായി ചോദിച്ചു..
" ഇല്ല..അച്ഛാ..എനിക്കിപ്പോ പോണം , ഒരു അത്യാവശ്യം ഉണ്ട്..മീരയെ അവിടെ ഒറ്റക്കിരുത്തണ്ട എന്ന് വിചാരിച്ചു ഇങ്ങട് പോന്നതാ" ഹരി അയാളോടായി പറഞ്ഞു...
" ആ അത് നന്നായി.കുറച്ചായി കാണും ഇല്യേ ഈ വഴിയൊക്കെ വന്നിട്ട് " മീരയുടെ അച്ഛൻ പറഞ്ഞ
💬 Comments
View all comments