0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 382

ഒരു തരം നിസ്സംഗത ആണ് . "അനു..അയാം സോറി .." ഹരി അനുപമയുടെ തോളിൽ പിടിച്ചു കൊണ്ട് പറഞ്ഞു..

"ഇട്സ് ഓക്കേ ..ഹരി " അനുപമ അയാളെ അടുപ്പിച്ചു നെറ്റിയിൽ പതിയെ ചുംബിച്ചു . ഹരി എതിർക്കാൻ നിന്നില്ല . ഹരി ഷർട്ട് എടുത്തിട്ട് മുടി ഒകെ ചീകി അനുപമയെ നോക്കി . പൊയ്ക്കോളൂ എന്നർത്ഥത്തിൽ അനുപമ തലയാട്ടി ..ഹരി അല്പം വിഷമത്തോടെ ആണെങ്കിലും റൂം വിട്ടിറങ്ങി.

ഹരി തിരിച്ചു നേരെ മീരയുടെ വീട്ടിലേക്കാണ് പോയത് . ഹരി വീട്ടിലെത്തുമ്പോൾ മീരയുടെ അച്ഛൻ ഉമ്മറത്തുണ്ട് . മീരയുടെ ഏട്ടനും ഭാര്യയും അപ്പോഴേക്കും തിരിച്ചെത്തിയിട്ടുണ്ട് . അവരും പൂമുഖത്തുണ്ട് .

ഹരി കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോൾ മീരയുടെ ചേട്ടൻ മനോജ് കസേരയിൽ നിന്നെണീറ്റു ഹരിക്കു ഹസ്തദാനം നൽകി കൊണ്ട് സംസാരിച്ചു തുടങ്ങി..

"ആ ഇരിക്ക് അളിയാ ..രാവിലെ വന്നപ്പോ ഞങ്ങൾ ഇവിടെ ഉണ്ടാരുന്നില്ല " ഹരി കസേരയിലേക്കിരുന്നു അയാളും.

"ആ അച്ഛൻ പറഞ്ഞു " ഹരി മീരയുടെ അച്ഛനെ നോക്കി .

"മീര " ഹരി ചോദ്യ ഭാവത്തിൽ മനോജിനെ നോക്കി .

"അകത്തുണ്ട് .ഹരി പോയി കണ്ടോളു ..കാര്യമായിട്ട് പരിക്കൊന്നുമില്ല..കയ്യില് ചതവുണ്ട് അച്ഛൻ വിളിച്ചപ്പോ ഞങ്ങളും ഓടി പാഞ്ഞു പോന്നതാ.." അയാൾ പറഞ്ഞു നിർത്തി.

ഹരി അകത്തേക്ക് നടന്നു . മീരയുടെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ ചേട്ടന്റെ കുട്ടികളും മീരയുടെ അടുത്തുണ്ട്. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം ഇടതു കയ്യിൽ ഹോസ്പിറ്റലിൽ നിന്നും മരുന്ന് വെച്ചു കെട്ടിയിട്ടുണ്ട് അത് കഴുത്തിലൂടെ ചുറ്റി ഇട്ടേക്കുന്നു .

"ആ , ഇത്ര പെട്ടെന്ന് വന്നോ , ഞാൻ പറഞ്ഞതല്ലേ കുഴപ്പമില്ലെന്ന് " മീര ഹരിയെ കണ്ടപ്പോ മുഖത്തു നോക്കാതെ പറഞ്ഞു ..

"ആ മക്കൾ പുറത്തു പോയി കളിച്ചെ..ആന്റി മാമനോട് സംസാരിക്കട്ടെ " മീര പിള്ളേരെ അവിടെ നിന്നും പറഞ്ഞു വിട്ടു . പിള്ളേര് ഹരിയെ നോക്കി ചിരിച്ചു കാണിച്ചു സ്ഥലം വിട്ടു . മീരയുടെ 'അമ്മ അപ്പോഴേക്കും

💬 Comments

View all comments