Chapter Title : പ്രണയകാലം [വീണ]
നി പോയി കുളിച്ചിട്ട് വാ... വല്ലതും കഴിക്കാൻ...
ഞാൻ പോയി കുളിക്കാൻ കയറി... നല്ല തണുത്ത വെള്ളം തലയിൽ വീണപ്പോൾ എനിക്ക് ബോധം വന്നത്... ഞാൻ കുളി അവസാനിപ്പിച്ചു വീട്ടിൽ വന്നു ഡ്രസ്സ് മാറി.. ഫോൺ എടുത്തത് അവൻ്റെ ഫോണിൽ നിന്നും കോൾ വന്നു. ഞാൻ ആകെ ഒന്ന് പതറി... അവൻ്റെ അമ്മ ആണ്...
അവൻ്റെ അമ്മ: മോനെ നി ഒന്ന് ഇങ്ങോട്ട് വന്നെ.വീട്ടിലേക്ക് ഇപ്പൊൾ പോവാം...
ഞാൻ: എന്താ അമ്മേ...
അവൻ്റെ അമ്മ: നി ഇങ്ങോട്ട് വരുന്നോ ഞാൻ അങ്ങോട്ട് വരണോ???
ഞാൻ: ഞാൻ ഇപ്പൊൾ വരാം അമ്മേ...
ഞാൻ അവൻ്റെ വീട്ടിലേക്ക് പോയി.... അവിടെ എത്തിയപ്പോൾ അവൻ്റെ അമ്മയും അനിയത്തിയും...എൻ്റെ കണ്ണിലൂടെ പൊന്നീച്ച പറന്നു...
ഞാൻ: എന്താ അമ്മേ ..
അവൻ്റെ അമ്മ: നി ഇന്ന് ഇങ്ങോട്ട് വന്നു എന്ത് തോന്നിവാസം കാട്ടിയത്...
ഞാൻ വീണയുടെ മുഖത്ത് നോക്കി...
ഞാൻ: അമ്മേ അത് അറിയാതെ പറ്റി പോയത് ആണ്... അമ്മ ഇത് ആരോടും പറയല്ലേ..
അവൻ്റെ അമ്മ: നീയും അവനും കൂടെ ഇപ്പൊൾ തന്നെ ഈ കള്ള് കുടി പഠിച്ചാൽ പിന്നെ ഒരു പ്രായം ആവുമ്പോൾ എന്താ കണ്ടെക്കുന്നത്...
അത് കേട്ടപ്പോൾ എൻ്റെ ശ്വാസം നേരെ വീണത്...
ഞാൻ: അതാണോ കാര്യം...
അവൻ്റെ അമ്മ: പിന്നെ നി എന്തുവാ നിന്ന് ചിന്തിച്ചു കൂട്ടിയത്...
ഞാൻ: ഒന്നും ഇല്ല...
അവൻ്റെ അമ്മ: ഇനി ഇത് ചെയ്യരുത് കേട്ടോ...
ഞാൻ: ഇല്ല അമ്മേ...നിർത്തി...
അവൻ്റെ അമ്മ: നി കേറി വാ... വല്ലതും കഴിച്ചിട്ട് പോവാം...
ഞാൻ അവൻ്റെ വീട്ടിലേക്ക് കേറി പോയി...
അവൻ്റെ അനിയത്തിയെ നോക്കി ഇല്ല...അവൻ്റെ റൂമിൽ പോയപ്പോൾ അവൻ നല്ല ഉറക്കം ആണ്... ഞാൻ അവൻ്റെ അമ്മ കൊണ്ട് വന്ന ചിക്കനും ചപ്പാത്തിയും കഴിച്ചു.
അവൻ്റെ അമ്മ: മോനെ അമ്മ ഒന്ന് ബാത്ത്റൂമിൽ പോയി വരാം... ഞാൻ വന്നിട്ട് പോവാം കേട്ടോ...
ഇവള് ഒറ്റക്ക് ഇരിക്കേണ്ടെ അതാ...
ഞാൻ: ശെരി അമ്മേ...
അവൻ്റെ അമ്മ പോയി..
ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയില്ല..നേരെ കേറിയപ്പോൾ...
അവള്: വൃത്തികെട്ടവൻ...
💬 Comments
View all comments