0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 235
ഞാൻ ആകെ മൂഡോഫ് ആയി തുടങ്ങി, സ്കൂളിൽ അടിച്ചു പൊളിച്ചു നടന്ന ഞാൻ മറ്റു കാര്യങ്ങളിൽ ശ്രെദ്ധികാതെ അവളേം മനസ്സിൽ ഇട്ട് നടന്നു. വീട്ടിൽ  എന്റെ മാറ്റം എന്താണെന്ന് അമ്മ ചോദിച്ചു കൊണ്ടിരുന്നു. അല്ലെങ്കിലും നമ്മൾ മക്കളുടെ കള്ളത്തരം അമ്മമാർക്ക് പെട്ടെന്ന് മനസിലാകുമല്ലോ. സനൂജ് എന്റെ ഇഷ്ടം അവളോട് തുറന്നു പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു. അങ്ങനെ ഒരു ദിവസം അവളോട് നേരിട്ട് തുറന്ന് പറയാൻ തന്നെ തീരുമാനിച്ച് അപ്പുവിന്റെ ക്ലാസ്സിലേക്ക് പോയി. അവിടെ ചെന്നപ്പോൾ എയ്ഞ്ചൽ ക്ലാസ്സിൽ വന്നിട്ടില്ല, അപ്പുവിനോട് എന്തെക്കെയോ പറഞ്ഞിട്ട് ഞാൻ തിരിഞ്ഞ് നടന്നു. അവിടെ എയ്ഞ്ചലിന്റെ കൂട്ടുകാരികൾ രണ്ടു പേർ നിൽപ്പുണ്ടായിരുന്നു. അവരെ ചിരിച്ച് കാണിച്ച് പോകാൻ തുടങ്ങിയപ്പോൾ അവർ എന്റടുത്തേക് വന്ന്‌ എന്നോട് മിണ്ടാൻ തുടങ്ങി. 'ചേട്ടൻ എയ്ഞ്ചലിനെ കാണാൻ വന്നതാണോ?' ഞാൻ ഒന്നും മിണ്ടാതെ ഒരു ചെറു ചിരി സമ്മാനിച്ചു. 'അവൾ ഇന്ന് ലീവ് ആണ് ബന്ധുവിന്റെ കല്യാണം ഉണ്ട്'
'അല്ല…. ഞാൻ ചുമ്മാ നീനുവിനെ കാണാൻ….' 'അതു മനസ്സിലായി, ചേട്ടൻ വെറുതെ അവളുടെ പുറകെ നടന്ന് സമയം കളയണ്ട, അവൾ വീടിന്‌ അടുത്തുള്ള ഒരു ബസ് ഡ്രൈവർ ചേട്ടനുമായി ഇഷ്ടത്തിൽ ആണ്, വീട്ടിൽ അറിയാതിരിക്കാൻ ആണ് ആരോടും പറയാതെ നടക്കുന്നത്' പെട്ടെന്ന് അത്‌ കേട്ട് എനിക്ക് ഒന്നും പറയാൻ കഴിയാതെ നിന്നു. പിന്നെയും അവർ എന്തെക്കെയോ പറയുണ്ടായിരുന്നു, പക്ഷെ ഞാൻ അതൊന്നും കേട്ടില്ല, തല കറങ്ങുന്ന പോലെ എനിക് തോന്നി. അവരോട് ഒന്നു പറയാതെ വേഗം ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു. ക്ലാസ്സിൽ എത്തിയപ്പോൾ സനൂജ് എന്തെക്കെയോ ചോദിച്ചു,

💬 Comments

View all comments