Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]
ചട്ടുകവുമായി നിൽക്കുന്നു.
'എന്റെ ലിസമ്മേ പോയി തിന്നാൻ എടുത്തു വെച്ചോ, ഞാൻ ഇപ്പൊ എത്തും'
'നിനക്ക് നേരത്തെ കാലത്ത് സ്കൂളിൽ എത്തണമെങ്കിൽ മതി'
'സ്കൂൾ അല്ല കോളേജ്, എത്ര പ്രാവശ്യം പറഞ്ഞു തരണം എന്റെ ലിസ്സി കൊച്ചേ'
ഞാൻ അമ്മയെ കെട്ടിപിടിച്ച് ഒരുമ്മ കവിളിൽ കൊടുത്തു. അമ്മയുടെ മുഖത്ത് ദേഷ്യം മാറി പുഞ്ചിരി വിടർന്നു.
'മതി…. മതി…. രാവിലെ തന്നെ ഒലിപിരുമായി ഇറങ്ങിയെക്കുവാ, പോയി റെഡി അവട ചെറുക്കാ'
അമ്മ എന്നെ തള്ളി മാറ്റി അടുക്കളയിലേക്ക് പോയി. ഞാൻ പിന്നെ ഒന്നും പറയാതെ തോർത്തും എടുത്ത് ബാത്‌റൂമിൽ കയറി, പെട്ടെന്ന് പ്രഭാതകൃത്യങ്ങൾ നടത്തി കുളിച്ച് ഇറങ്ങി. നേരെ പോയി ഡ്രെസ്സും മാറി, അടുക്കളയിലേക്ക് വച്ചു പിടിച്ചു. അപ്പവും ബീഫും എടുത്തു വെച്ചിട്ടുണ്ട് എനിക്ക് കഴിക്കാൻ കൂടെ ചായയും. ഞാൻ നിന്നുകൊണ്ട് കഴിക്കാൻ തുടങ്ങി.
' അവിടെങ്ങാനും ഇരുന്ന് കഴിക്കട '
' ഇരുന്ന് കഴിക്കാനൊന്നും നേരമില്ല '
' നേരത്തെ എണീക്കണം'
' എന്നെ ഹോസ്റ്റലിൽ നിർത്താൻ എത്ര നാളായി ഞാൻ പറയുന്നു എങ്കിൽ ഈ കഷ്ടപ്പാടില്ലല്ലോ, അമ്മയ്ക്കും നേരത്തെ എണീറ്റു ഫുഡ് ഉണ്ടാക്കണ്ടല്ലോ'
' എന്റെ കഷ്ടപ്പെട്ട് മോനു നോക്കണ്ട, ഹോസ്റ്റലിൽ പോകുന്ന കാര്യം നീ ആലോചിക്കുക പോലും വേണ്ട, അതു നടക്കില്ല '
' ഓഹ് ഒരു പുത്ര സ്നേഹം, പിരിഞ്ഞിരിക്കാൻ പറ്റില്ലല്ലോ, എല്ലാ ആഴ്ചയും ഞാൻ വരില്ലേ, പിന്നെന്താ'
'നിനക്ക് സ്നേഹം ഇല്ലെന്ന് എനിക്ക് അറിയാം, അതു പോലെ അല്ലല്ലോ ഞങ്ങൾക്ക് '
'ആ ഇനി അത് പറഞ്ഞോ, ഞാൻ ഇവിടേം നിക്കുന്നില്ലേ
💬 Comments
View all comments