0%

Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]

Author : Kambikathakal Read All Parts 241
ഒറ്റ തെണ്ടികളേം കാണുന്നില്ല, ആരേലും ഉണ്ടായിരുങ്കിൽ പോയി അയാളോട് നാല് പറയായിരുന്നു. ' ആരെ കാണാനാണോ രാവിലെ ഒരുങ്ങി കെട്ടി ഇറങ്ങുന്നത് ' ' KSRTC ക്ക് പാസ്സ് ആക്കി പോയികൂടെ' 'വെറുതെ നമ്മളെ ബുദ്ധിമുട്ടിക്കാൻ ഓരോന്ന് വരും' അയാൾ ഒരു മയവും ഇല്ലാതെ അവരോട് ചൂടാവുന്നത്, അവർ അണെങ്കിൽ തിരിച്ച് ഒന്നും പറയാതെ കേട്ടു നിൽക്കുന്നു. ഇവർക്ക് നാണമില്ലേ ഇങ്ങനെ കേട്ടു നിക്കാൻ, ഞങ്ങളോട് ഇയാൾ ഇങ്ങനൊന്നും പറയാറില്ല. പറഞ്ഞാൽ അതിന്റെ അപ്പുറം തിരിച്ചു കേക്കണ്ടി വരുമെന്ന് പുള്ളിക്ക് അറിയാം. കുറച്ച് പ്രായം ഉള്ള ആളാണ്, എല്ലാവരുടെയും മുന്നിൽ ചുമ്മ ഷോ കാണിക്കുന്നതാണ്. സഹായതിനെന്ന പോലെ ആ പെണ്കുട്ടികൾ ചുറ്റും നോക്കുണ്ട്, എല്ലാവരും അവരെ ശ്രെദ്ധിക്കുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. അവരുടെ പുറകി നിൽക്കുന്നത് കൊണ്ട് അവർ എന്നെ കണ്ടിട്ടില്ല
'ഇന്ന് നിങ്ങൾ ഈ വണ്ടിക്ക് കയറേണ്ട' 'എന്നും നിന്നെയൊക്കെ കൊണ്ടു പോയികൊള്ളാമെന്ന് ഞാൻ നേർച്ച ഒന്നും നേർന്നിട്ടില്ല, ഇന്ന് മക്കള് വേറെ ബസ്സിന് വന്നാൽ മതി, മാറിനിൽക്ക്' 'ചേട്ട…. പ്ലീസ്…. അടുത്ത ബസ്സിന്‌ പോയാൽ ക്ലാസ്സിൽ എത്താൻ ലേറ്റ് ആകും' പെണ്കുട്ടികളിൽ ഒരാൾ അയാളോട് വിഷമത്തോടെ പതിയെ പറഞ്ഞു. ആ കുട്ടി ഇപ്പൊ കരയും എന്ന് അവളുടെ ശബ്ദത്തിൽ നിന്നു എനിക്ക് തോന്നി. മറ്റേ പെണ്കുട്ടിയും പുള്ളിയോട് മെല്ലെ എന്തെക്കെയോ പറയുണ്ട്. പക്ഷേ എനിക്ക് കേൾക്കാൻ പറ്റുന്നില്ല. 'അതൊന്നും പറഞ്ഞാ പറ്റില്ല, ഇന്ന് നിങ്ങളെ ഞാൻ വണ്ടിയിൽ കയറ്റില്ല, മറിനിക്കാനാ ഞാൻ നിങ്ങളോട് പറഞ്ഞത്' ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലന്നോ, വെറുതെ നാണം കെടണ്ട എന്നോ കരുതിയോ

💬 Comments

View all comments