Chapter Title : പ്രണയകാലങ്ങളിൽ [ജോർജി]
പ്രതികക്ഷിച്ചു നിന്ന എനിക്ക് അവളുടെ പെരുമാറ്റം സമാധാനമാണ് നൽകിയത്.
പക്ഷെ ആ സമാധാനം വളരെ കുറച്ചു മണിക്കൂറുകൾ മാത്രമേ നിലനിന്നോളൂ, അവൾ ആത്‍മഹത്യക്കു ശ്രെമിച്ചു അതീവഗുരുതര നിലയിൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു എന്ന വാർത്തയാണ് ഞാൻ അറിഞ്ഞത്. 20 വയസുകാരനായ എനിക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു അത്, മനസ്സും ശരീരവും എനിക്ക് സമർപ്പിച്ച എന്റെ പെണ്ണ് അവളുടെ ജീവനും എന്റെ മുന്നിൽ കാഴ്ചവെയ്ക്കുന്നതയിണ് എനിക്ക് തോന്നിയത്. അവൾക്കു ഒരു നല്ല ജീവിതം ഉണ്ടാകട്ടെ എന്നു കരുതിയാണ് ആ വിവാഹത്തിന് സമ്മതിക്കാൻ ആവശ്യപ്പെട്ടത്, പക്ഷെ അവൾ എന്നെ തോൽപിച്ചു കളഞ്ഞു.
എന്റെ മനസിലും അവളുടെ ഒപ്പം പോകണം എന്ന ചിന്ത ഉടലെടുത്തു. അവൾ ഇല്ലാതെ ഈ ലോകം എനിക്ക് എന്തിനാണ്, ആ പാവത്തിനെ ഞാൻ ചതിച്ചില്ലേ, ഉപേക്ഷിച്ചില്ലേ, എല്ലാം എന്റെ തെറ്റല്ലേ, ഞാൻ കാരണമല്ലേ അവൾ മരണത്തോട് മലടിച്ചു കിടക്കുന്നത്, അതേ ഞാൻ ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കാൻ പാടില്ല അത്രത്തോളം പാപിയാണ്. മരിക്കാനുള്ള വഴികൾ ചിന്തിച്ചു കൊണ്ടിരുന്നു. പെട്ടന്ന് തന്നെ മരിക്കണം, റൂമിൽ ഉണ്ടായിരുന്ന ഒരു ബ്ലേഡ് ഞാൻ തപ്പിയെടുത്തു, അതേ അതുതന്നെ വഴി അവൾ മരിക്കാൻ സ്വീകരിച്ച അതേ വഴി.വലതു കൈയിൽ ഇരുന്ന ആ ബ്ലേഡ് ഞാൻ ഇടതുകൈയിലെ ഞെരമ്പിലേക്കു അടുപ്പിച്ചു.
……………………..
എന്നെക്കുറിച്ചു ഒന്നും ഇതുവരെ പറഞ്ഞിലല്ലേ, എന്റെ പേര് ജോർജി ജോർജ്. കണ്ണൂർ ജില്ലയിലെ ഒരു മലയോര ഗ്രാമത്തിൽ ജോർജ്കുട്ടിയുടെയും ലിസിയുടെയും ഏക മകനായി ഒരു ക്രിസ്ത്യൻ കുടുംബത്തിലാണ് ജനിച്ചത്. ഇടത്തരകരായ ഒരു കർഷകകുടുംബം ആയിരുന്നു എന്റേത്, കുറച്ച് റബ്ബറും തെങ്ങും കമുകും
💬 Comments
View all comments