Chapter Title : പ്രണയം 2
എന്നൊന്നും എനിക്കറിയില്ല …
അനു .. അങ്ങനെ വിളിച്ചോട്ടെ ഞാൻ.. കഴിഞ്ഞ മൂന്ന് വർഷമായി ഈ അനുനേ ഞാൻ സ്നേഹിക്കാൻ തുടങ്ങിയിട്ട്..
നമ്മൾ ഏകദേശം ഒരേ ടൈപ്പ് ആണ് .. അനു റിനീഷ അറിയാതെ അവളെ രണ്ടു വർഷം പ്രണയിച്ചു..
അത്പോലെ ഞാൻ മൂന്ന് വർഷമായി അനുനോട്. തുറന്നു പറയാൻ പേടിച്ചിട്ട് അനുവറിയാതെ അനുവിനെ സ്നേഹിക്കുന്നു…
എന്നേക്കാൾ ഒരു വർഷത്തെ സീനിയർ ആയ അനുവിനെ മൊഞ്ചുകണ്ടിട്ട് സ്നേഹിച്ചതല്ല ഞാൻ .. ആ മനസ്സിലെ നന്മ കണ്ട് ഇഷ്ട്ടപ്പെട്ട് തുടങ്ങിയതാണ്..
അനുവിനെ സ്നേഹിക്കാൻ മാത്രം അർഹത എന്നിൽ ഉണ്ടോ എന്നറിയില്ല …
സ്നേഹത്തിന് ഒന്നും നോക്കണ്ടല്ലോ മനസ്സിൽ തുടങ്ങിയ ഹൃദയം അത് ഏറ്റ് വാങ്ങി മുല്ലവള്ളി പോലെ പന്തലിക്കും….
ഇന്ന് ഉച്ച മുതൽ എഴുതി തുടങ്ങിയതാണ് ഈ ബുക്ക് ഞാനും റിനീഷയും കൂടി..
ഉച്ചയ്ക്ക് റിനീഷ വന്ന് അനുവിനോട് . കാമുകൻ ആയി അഭിനയിക്കുമോ എന്ന് ചോദിച്ചില്ലെ ..
യെസ് എന്നായിരുന്നു അനുവിന്റെ റിപ്ലൈ എങ്കിൽ ഞാൻ ഇങ്ങനൊരു എഴുത്ത് എഴുതില്ലായിരുന്നു … എന്നോടൊപ്പം തീരുമായിരുന്നു ഈ പ്രണയവും ,,,
എനിക്കറിയാമായിരുന്നു അനു . നീ റിനീഷയെ രണ്ടു വർഷമായി പ്രണയിക്കുന്നത് ഞാൻ പറഞ്ഞിട്ടാണ് അവൾ അറിയുന്നത് പോലും…
പിന്നെ എല്ലാ ഞാറാഴ്ചയും ഫ്രണ്ട്സിനൊപ്പം വിളിക്കാത്ത കല്യാണത്തിന് ബിരിയാണി തിന്നാൻ പോവാറില്ലെ ?..
ആ ഞാറാഴ്ചകളിൽ അനുവിന്റെ ഈ വീട്ടിൽ വേറൊരു കാര്യം നടക്കാറുണ്ട് അതെന്താന്ന് അറിയോ ?… കഴിഞ്ഞ കുറച്ചു മാസങ്ങളായി ഞാറാഴ്ചകളിൽ ഞാൻ ഉച്ച ഭക്ഷണം കഴിക്കാറ് അനുവിന്റെ ഉമ്മച്ചിയുടെയും ഇത്തൂന്റെയും കൂടെയാണ്….
ഇപ്പൊ ശരിക്കും
💬 Comments
View all comments