Chapter Title : പ്രണയം 2
രൂപത്തിൽ എന്നോട് ചോദിച്ചു .. എന്താ അൻവർ പ്ലസ് വണ്ണിൽ നിന്ന് അഞ്ചാം ക്ലാസിലേക്ക് തോറ്റ് പോയോ ,, അത് കേട്ട് ആ പീക്കിരി കുട്ടികൾ ചിരിച്ചു .
മിസ്സിന്റെ ഒരു ഓഞ്ഞകോമഡി എന്ന് മനസ്സിലോർത്ത് ഞാൻ എന്റെ ക്ലാസ്സിലേക്ക് നടന്നു…. ഷെബി എന്റെ ആത്മാർത്ഥകൂട്ടുകാരിൽ ഒരാൾ ആണ് … അവന്റെ മനസ്സ് ഞാൻ അറിഞ്ഞ നിലയ്ക്ക് അവനോട് പറയാൻ വയ്യ ,, കഴിഞ്ഞ 2 വർഷമായി നിശബ്ദമായി ഞാൻ നെഞ്ചിൽ കൊണ്ട് നടക്കുന്ന പെണ്ണാണ് റിനീഷ എന്ന് …
എത്രയോ വട്ടം അവളോട് ഇഷ്ട്ടം പറയാൻ പോയതാ ..
അവസാനം പട്ടി ചന്തക്ക് പോയ പോലെ തിരിച്ചു വരും…
അവളൊരു പ്രത്യേക ക്യാരക്റ്റർ ആണ് , ഇഷ്ടമല്ലന്ന് മുഖത്തു നോക്കി പറയുന്നത് മാത്രമല്ല .,, ഫ്രണ്ട്സിന്റെ മുന്നിലിട്ട് തൊലി ഉരിക്കും…,
അങ്ങനെ ഒരുത്തന് എട്ടിന്റെ പണി കിട്ടിയതാ ,, അവളോട് ഇഷ്ട്ടം പറയാൻ പോയിട്ട്…..
ക്ലാസ്സിലേക്ക് കയറുന്നതിന് പകരം ഞാൻ പോയത് , ഗ്രൗണ്ടിലെ മരച്ചുവട്ടിലാണ് പ്ലാനും പ്ലാനിംങ്ങും ഒറ്റയ്ക്കിരുന്ന് കണക്ക് കൂട്ടി ..
അങ്ങനെ ഒരു തീരുമാനം എടുത്തു ഞാൻ … ഷെബിന്റെ ഇഷ്ടവും എന്റെ ഇഷ്ട്ടവും റിനിയെ അറിയിക്കുക,,
എന്നിട്ട് അവള് തീരുമാനിക്കട്ടെ ഞങ്ങളിൽ ആരെ വേണമെന്ന് ,
പടച്ചോനെ എന്നെ മതിന്ന് അവള് പറയണേ …
അന്നത്തെ ദിവസം അങ്ങനെ കഴിഞ്ഞു ….
പിറ്റേന്ന് റിനീഷയോട് ഇത് പറയുവാനുള്ള അവസാരത്തിനായി ഞാൻ കാത്തു നിന്നു …..,
ഉച്ച ആയപ്പോൾ എനിക്ക് അവളെ കിണറ്റിൻ കരയിൽ വെച്ച് കൂട്ടുകാരികൾ ഇല്ലാതെ കിട്ടി …,
ചെറിയ കുട്ടികൾക്ക് ചോറ് തിന്ന പ്ലെറ്റ് കഴുകാനായി കിണറ്റിൽ നിന്നും വെള്ളം കോരി കൊടുക്കുക ആയിരുന്നു ,,,,
റിനീ…
ഇവളെന്ത കേട്ട മൈന്റ് ഇല്ലല്ലോ , ശബ്ദം പുറത്തു വന്നലല്ലെ കേൾക്കു എന്ന് എന്റെ ഹൃദയത്തിൽ നിന്ന് ആരോ പരിഹസിച്ച പോലെ ,,,
രണ്ടും കല്പിച്ചുകൊണ്ട് ഞാൻ വിളിച്ചു
റിനീ……
അവളെന്നെ നോക്കി ,
പിന്നൊന്നും പറയാൻ കിട്ടുന്നില്ല എനിക്ക്.
ഉറുമ്പ് കടിച്ച പോലുള്ള എന്റെ നിൽപ്പ് കണ്ടിട്ടാവണം അവളെന്റെ
💬 Comments
View all comments