0%

Chapter Title : പ്രണയം 3

Author : Kambikathakal Read All Parts 491

ഞാൻ മൂന്നാം നിലയിൽ എത്തി 33മാം റൂം തിരഞ്ഞു ,

എങ്ങനെ തുടങ്ങണം.. അവളെ ഉമ്മാക്ക് ഇഷ്ടമാവുമോ ?.. അങ്ങനെയൊക്കെ ഞാൻ ചിന്തിച്ചു..

ഫ്ലാറ്റ് അഡ്രസ് തന്നത് കൊണ്ട് രണ്ടും കല്പിച്ചു ഞാൻ ആ അടച്ചിട്ട 33മ് ഡോർ തട്ടി ….

വാതിൽ തുറക്കുന്ന ആ മുഖമാണ് എന്റെ ജീവിതം മാറ്റി മറിക്കാൻ പോവുന്നത്

എന്റെ മുന്നിൽ ആ വാതിൽ തുറക്കപ്പെട്ടു . പ്ലിങ് എന്നൊക്കെ പറയാവുന്ന അവസ്ഥ ആയിരുന്നു ആ സമയം എന്റെ മുഖം..

പ്രണയിനിയെ പ്രതീക്ഷിച്ചെടുത്ത ഒരു 7 ..8.. വയസ്സ് വരുന്ന ഒരു പെൺ കുട്ടി വാതിൽ തുറന്ന് എന്നെ ആരാ എന്നുള്ള ഭാവത്തിൽ നോക്കുകയാണ് ,,

ആരാ കുഞ്ഞോളെ അത് … ഒരു തളർന്ന സ്വരം ചോദിക്കുന്നത് ഞാൻ കേട്ടു ,

ഒരു ഇക്കാക്കയ , അവൾ ശബ്ദം താഴ്ത്തി വാതിലിന് പിന്നിൽ നോക്കി പറഞ്ഞു .

കയറാൻ പറ മോളെ …

കയറാൻ പറഞ്ഞു . ആ കുട്ടി എന്നോട് അതും പറഞ്ഞു കൊണ്ട് വാതിൽ മുഴുവനായി തുറന്നു .

ഞാൻ ഇത്തിരി മടിയോടെ ആ ചെറിയ റൂമിലേക്ക് കയറി …

മോനോ… ഇരിക്ക് മോനെ .. കട്ടിലിൽ കിടന്നു കൊണ്ട് ആ ഉമ്മ എന്നെ വാക്കെന്ന സ്നേഹം കൊണ്ട് മൂടുക ആയിരുന്നു. ഞാൻ എന്ത് പറയണം ചെയ്യണം എന്നറിയാതെ അവിടെ ഉള്ള കസേരയിൽ ഇരുന്നു ,,,,

മോൻ എന്താ ഒന്നും മിണ്ടാത്തെ , എന്നെ മോന് ഓർമ്മയില്ലെ ?..

ഞാൻ അപ്പോഴാണ് ആ ഉമ്മാന്റെ മുഖത്തേക്ക് നോക്കിയത് ശരിക്കും.

💬 Comments

View all comments