Chapter Title : പ്രണയം 3
മിണ്ടി എന്ന് ചോദിച്ചാൽ .. ഞങ്ങൾ രണ്ടു പേരും മിണ്ടി.
നമുക്കൊന്ന് താഴെ കാന്റിനിൽ പോയാലോ ?. ഞാൻ ചോദിച്ചു ..
അതെന്താ ഹോസ്പ്പിറ്റൽ അത്രയ്ക്ക് ഇഷ്ട്ടക്കേടാണോ ?. ഹംന എന്നോട് ചോദിച്ചു,,
അവളെ അക്ഷരങ്ങളെ പോലെ … അവളെ അഴക് പോലെ… അവളുടെ ശബ്ദ്ദവും മനോഹരമായിരുന്നു ….
അല്ല ഇതിലൂടെ ആൾക്കാർ പോവുകയും വരികയും ചെയ്യുന്നോണ്ട് സംസാരിക്കാൻ ഒരു പ്രൈവസി കിട്ടുന്നില്ല ,, അതുകൊണ്ടാണ് .
എന്നാ ഞാനൊന്ന് ഉമ്മയോട് പറഞ്ഞിട്ട് വരാം . ഇല്ലെങ്കിൽ എവിടെ പോയന്ന് ഉമ്മാക്ക് ആധിയാവും … അതും പറഞ്ഞു കൊണ്ട് ഹംന നടന്നു ഇടയ്ക്ക് എന്നെ തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു.
മൊഞ്ചത്തി പെണ്ണല്ലേ ഞാൻ എന്നെ കാണാതായ ഉമ്മ ടെൻഷൻ ആവില്ലെ , അതും പറഞ്ഞപ്പോൾ അവളൊന്ന് പുഞ്ചിരിച്ചു,,
എനിക്ക് അവളിലെ സ്നേഹവും കുട്ടിത്തവും ഒക്കെ ഇഷ്ടമായി ,
***********************
എന്താ അനു ഒന്നും മിണ്ടാത്തെ ഇവിടെയും പ്രൈവസി ഇല്ലെ ?.. ഇനി വേറെ എവിടെ എങ്കിലും പോവാണോ ?.
ഹോസ്പ്പിറ്റൽ കാന്റിനിൽ വന്നിരുന്നിട്ട് കുറച്ചു നേരമായി എന്താ പറയേണ്ടത് എന്ന് പിടി കിട്ടാതെ ഇരിക്കുകയാണ് , ഒന്നും മിണ്ടാതെ ഇരിക്കുന്നത് ശരിയല്ല എന്നോർത്തു കൊണ്ട് ഹംനയോട് ഞാൻ ചോദിച്ചു …
ഹംന എന്താ പഠിത്തം നിർത്തിയത് ?…
ഇത് ചോദിക്കാൻ ആണോ അനു ഇത്രെയും നേരം മിണ്ടാതിരുന്നത് ?..
അല്ലെന്ന് എനിക്കറിയാം ഇത് പോലെ അനുവിന് ചോദിക്കാൻ ഒത്തിരി ചോദ്യങ്ങൾ ഉണ്ടെന്ന്,,,
അതിൽ അനു ആദ്യം ചോദിച്ച ചോദ്യത്തിന് മറുപടി തരാം .
അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം സ്കൂൾ വിട്ട് വന്ന് ഫ്രഷ് ആയി ഭക്ഷണം കഴിക്കുമ്പോ ആയിരുന്നു ഫോൺ വന്നത് , ഉമ്മാക്ക് അപകടം പറ്റിയെന്ന് അറിഞ്ഞ ഇളയുപ്പയ്ക്കൊപ്പം ഹോസ്പ്പിറ്റലിലേക്ക് ഓടുമ്പോൾ നെഞ്ചിൽ തീ ആയിരുന്നു ,,,,,
ഉപ്പ അപകടത്തിൽ പെട്ട് പോയ പോലെ എന്റെ ഉമ്മയെയും വിളിക്കല്ലെ നാഥാ എന്ന്…
ഞങ്ങൾ എത്തുമ്പോയേക്കും ഉമ്മ ക്രിട്ടിക്കൽ സ്റ്റേജ് കഴിഞ്ഞിരുന്നു , സിസ്റ്ററോട് ചോദിച്ചപ്പോയാണ് സിസ്റ്റർ ഹോസ്പ്പിറ്റലിൽ നിന്ന് ഇറങ്ങി പോവുന്ന അനുവിന്
💬 Comments
View all comments