Chapter Title : പ്രണയം 3
വേണം എന്ന് പറഞ്ഞപ്പോൾ അതിനായ് ഓടി ആളെ സംഘടിപ്പിച്ചു കൊടുത്തു..
അപ്പോയേക്കും ഉമ്മയുടെ ബന്ധുക്കൾ ഒക്കെ വന്നിരുന്നു . നേഴ്‌സിനോട് ചോദിച്ചപ്പോൾ ഉമ്മാക്ക് ഇനി പേടിക്കാൻ ഒന്നുമില്ലെന്ന് കേട്ടപ്പോ ,, ആശ്വാസത്തോടെ ഞാൻ ഹോസ്പ്പിറ്റൽ പടി ഇറങ്ങി. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഞാനത് മറക്കുകയും ചെയ്തു..,,
വീണ്ടും ഇതാ എന്റെ മുന്നിൽ ആ ഉമ്മ..
എന്താ മോനെ ചിന്തിക്കുന്നത് …
ഞാൻ അന്നത്തെ കാര്യം.. മോൻ അത് മറന്നാലും റൂഹ് ഉള്ള കാലത്തോളം നിക്കും ന്റെ മോൾക്കും ഓർമ്മയിൽ ഇണ്ടാവും മോനെ ,,,
ന്റെ മോളെ അറിയൂലെ മോനിക്ക് മോന്റെ സ്കൂളിലാ ഓള് പഠിച്ചത് , (അത് കേട്ടപ്പോ എന്റെ ഹൃദയം വീണ്ടും പെരുമ്പറ പോലെ മിടിക്കാൻ തുടങ്ങി
മോളാ പറഞ്ഞത് ഉമ്മാനെ രക്ഷിച്ചത് എന്റെ സ്കൂളിൽ പഠിക്കുന്ന കുട്ടി ആണെന്ന് .
ഞാനൊന്ന് പുഞ്ചിരിച്ചു ഇപ്പൊ പിടിക്കിട്ടുന്നു മൂന്ന് വർഷം മുമ്പ് തുടങ്ങിയ പ്രണയത്തിന് തുടക്കം കുറിച്ചത് എന്താണ് എന്ന് …,,
അന്ന് ചെറിയ മുഖമെനു ഇപ്പൊ കുറച്ചു കൂടെ വലുതായി മീശയൊക്കെ വരുന്നുണ്ട് മോന് ,, ഉമ്മ വലിയ കാര്യം പോലെ പറഞ്ഞു…
എനിക്ക് ശരിക്കും ചമ്മല് വന്നു. വിഷയം മാറ്റാനായി ഞാൻ ചോദിച്ചു , ഉമ്മ എന്താ ഇപ്പോ ഇവിടെ എന്താ അസുഖം
അത് …..
അപ്പോഴാണ് ഡോർ തുറന്ന് മരുന്നിനൊക്കെ സ്വർണ്ണത്തേക്കാളും വിലയാണ് എന്നും പറഞ്ഞു കൊണ്ടവൾ കയറി വന്നത്..
ഞാൻ അവളെ നോക്കി .. കറുപ്പിൽ ചുവപ്പ് ഇടകലർന്ന ചൂരിദാറിൽ അവളൊരു നിലാവ് പോലെ തോന്നിച്ചു .
മരുന്ന് ആ
💬 Comments
View all comments