0%

Chapter Title : പ്രണയം 5

Author : Kambikathakal Read All Parts 558

തിരുത്തിയാൽ അമ്മയുടെയും കൂടെ പിറപ്പുകളുടെയും എല്ലാം ജീവിതം പപ്പടം പോലെ പൊടിഞ്ഞു പോവും എന്നോർത്തിട്ട് ചങ്കിൽ കൊണ്ട് നടന്നു ഈ സത്യം…

പെറ്റമ്മ വന്ന് ശപിച്ചും തല്ലിയും മുന്നിൽ നിന്ന് കുടുംബത്തിന്റെ അഭിമാനത്തെ കുറിച്ച് പറഞ്ഞിട്ടും മറുത്തൊരു അക്ഷരം മിണ്ടിയില്ല ന്റെ കുട്ടി… അമ്മായി പറഞ്ഞു…,,

എനിക്ക് അറിയാം രാഹുലേട്ടാ .. ഏട്ടന് എന്നോടുള്ള അമിതമായ സ്നേഹം കൊണ്ടാണ് ഈ കൈ പിഴവ് സംഭവിച്ചത് എന്ന്…. രാഹുലേട്ടനെ കുറ്റപ്പെടുത്താൻ എനിക്കാവില്ല ,,

അന്നത് ഞാൻ തുറന്നു പറയാതിരുന്നത് പോലെ രാഹുലേട്ടൻ എന്നോട് ചോദിച്ചുമില്ല…,, ഞാൻ പറഞ്ഞിരുന്നെങ്കിൽ ഇന്നെനിക്ക് ഇങ്ങനെ……,,,

മിനിയെ നോക്കാൻ പോലും ശക്തി ഇല്ലാതെ ഞാൻ തകർന്നു പോയി എന്തൊരു മഹാപാപിയാണ് ഞാൻ ….,,

രാഹുലിന്റെ ശബ്ദ്ദം കേൾക്കാതായപ്പോൾ അൻവർ വിളിച്ചു നോക്കി

രാഹുലേട്ടാ….

ഒരു തേങ്ങൽ അൻവർ കെട്ടു പിന്നീട് ഒന്നും മിണ്ടാതെ നിശബ്ദ്ദമായി അൻവർ കണ്ണടച്ചു കിടന്നു…,,,

********* *********** ******* കുഞ്ഞോളെ നിനക്ക് ഒന്ന് അടുക്കളയിൽ ലീവ് ഉള്ളപ്പോ എങ്കിലും സഹായിച്ചുടെ ?…

കുഞ്ഞാറ്റ മുറ്റത്തു ചെടികളുടെ ഭംഗി നോക്കി നിൽക്കുന്ന കുഞ്ഞോളോടായി ചോദിച്ചു …

അതിന് ഉമ്മയും ഇത്തയും ഇല്ലെ ,, കുഞ്ഞോൾ ചോദിച്ചു.

തിന്നാൻ കൈ കഴുകി ഇരിക്കുമ്പോ എന്താ ഇങ്ങനെ പറയാത്തത് ഉമ്മയും ഇത്തയും ഉണ്ടാക്കിയതല്ലേ നിങ്ങള് തിന്നോ എന്ന് ,,, കുഞ്ഞാറ്റയുടെ ചോദ്യം കേട്ട് കൊണ്ട് അടുക്കളയിൽ നിന്നും വന്ന ഉമ്മ പറഞ്ഞു..

എന്തൊക്കെയാ കുഞ്ഞാറ്റെ പറയുന്നത് , ഭക്ഷണ കാര്യത്തിൽ അങ്ങാനൊന്നും പറയരുത് ..

മ്മ്മ്… ഉമ്മയാ അവളെ ഇങ്ങനെ വഷളാക്കുന്നത് , കുഞ്ഞാറ്റ

💬 Comments

View all comments