0%

Chapter Title : പ്രണയം 6

Author : Kambikathakal Read All Parts 143

മ്മ്മ്.. ശരി ഉമ്മ കുഞ്ഞാറ്റെ കുഞ്ഞോളെ നമുക്കൊന്ന് ആസ്പത്രി വരെ പോവണം വേഗം റെഡി ആവ് .. തിരിച്ചൊന്നും ചോദിക്കാതെ അവർ തയ്യാറായി .. വയൽ കടന്ന് ഒരു ഓട്ടോ കയറി അവർ ഹോസ്പ്പിറ്റലിൽ എത്തി ,, ഒരു പ്രേത്യക റൂമിൽ ടീച്ചറെയും കൂടെ വന്നവരെയും ഷബീർ കയറ്റി.. അവിടെ അൻവറിന്റെ ഉമ്മയും ഇത്തുവും റിനീഷയും ഒക്കെ ഉണ്ടായിരുന്നു … ഹൃദയ തുടിപ്പുകളും ശ്വാസനിശ്വാസങ്ങളും അല്ലാതെ മറ്റു സംസാരങ്ങൾ ഒന്നും ആ മുറിയിൽ ഉണ്ടായില്ല..,, ആശങ്കാ ജനകമായ നിമിഷങ്ങൾ ആയിരുന്നു അത്…!! കുഞ്ഞോൾ ശ്രേദ്ധിച്ചു ആ മുറിയിൽ ഏസി തണുപ്പ് ഉണ്ടായിട്ടും മിക്കവരും വിയർക്കുന്നുണ്ടായിരുന്നു…, അപ്പോഴാണ് ആ മുറിക്കുളിൽ മറ്റൊരു വാതിൽ കൂടി ഉണ്ടെന്ന് അറിഞ്ഞത് ….,, ആ വാതിൽ തുറന്ന് പത്തമ്പത് വയസ്സ് തോന്നിക്കുന്ന ഒരാൾ വന്നു. ഡോക്ക്റ്റർ എന്ന് വിളിച്ചു കൊണ്ട് ഒരു ഇത്ത എണീച്ചു.. ഞാൻ അൻവറിന്റെ പെങ്ങൾ ആണ് , മോനൂന് ?. ഇത് പോലുള്ള കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണ് …. എന്റെ പരമാവധി ഞാൻ ശ്രമിച്ചിട്ടുണ്ട് പലപ്പോഴും…,, അൻവർ എന്റെ നിയന്ത്രണത്തിൽ നിന്നും വഴുതി പോയി…,, അല്പ സമയത്തെ മൗനത്തിന് ശേഷം ഡോക്ക്റ്റർ പറഞ്ഞു , ഇപ്പൊ അൻവർ മായക്കത്തിലാണ് , മയക്കത്തിൽ ആവും മുമ്പ് ഹംന ജീവിച്ചിരിപ്പുള്ളതും ഇപ്പോഴുള്ള ഹംനയുടെ കണ്ടീഷൻ എല്ലാം വിശ്വസ്ത രീതിയിൽ ഞാൻ അവതരിപ്പിച്ചിട്ടുണ്ട് .. എന്റെ മോനെ പഴയ പോലെ ഞങ്ങൾക്ക് തിരിച്ചു കിട്ടുമോ ഡോക്ടർ , അൻവറിന്റെ ഉമ്മ സങ്കടത്തോടെ ചോദിച്ചു.. ഇത് വരെ അൻവർ ഒക്കെയാണ് പക്ഷെ ഇനി ഉണരുന്നത് എങ്ങനെ എന്ന് ഇപ്പൊ പറയുവാൻ എനിക്ക് ആവില്ല ഉമ്മാ.., ഡോക്ടർ തല താഴ്ത്തി കൊണ്ട് പറഞ്ഞു. പ്രാർത്ഥിക്കാം നമുക്ക്‌ അൻവർ ഉണരുമ്പോൾ ഇനി മുന്നിൽ ഉണ്ടാവേണ്ടത് ഹംന ആണ് … അതും പറഞ്ഞു കൊണ്ട് ഡോക്ക്റ്റർ പോയി… കുഞ്ഞാറ്റയും കുഞ്ഞോളും മുറിയാകെ നോക്കി ദീദിയെ കാണുവാൻ അതിലും വേഗത ഉണ്ടായിരുന്നു ഹംനയുടെ ഉമ്മാന്റെ കണ്ണുകൾക്കും മനസ്സിനും ,,,,, വീണ്ടും വാതിൽ തുറന്ന് പോലീസ് വേഷത്തിൽ പുറത്തു വന്ന ആൾ മനു

💬 Comments

View all comments