0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 990
നിറഞ്ഞ 'അടവുനയങ്ങൾ 'മുഴുവൻ ഓരോന്നായി പുറത്തെടുത്തു മാറിമാറി അവനിൽ ''തത്തിക്ക് തത്തിക്കു'' അവർ പ്രയോഗിച്ചു നോക്കി. ഒരു കണക്കിന് പറഞ്ഞാൽ...പണ്ട് ബോംബെ ജീവിത കാലത്തു നടമാടി, കയ്യൊഴിഞ്ഞ വന്യകാണ്ഡങ്ങളുടെ പുനരാവിഷ്‌ക്കാരം എന്ന് പറയാവുന്ന പഴയ ''ചർവ്വിതചർവ്വണ'' പല്ലവികൾ. വീഞ്ഞ് പോലെ വീര്യവും പഴക്കവും ഏറിയതാണെങ്കിലും എല്ലാം ഒന്നോടെ, ഒരുകാലത്തു പിന്തള്ളി ഒഴിവാക്കിയത് ആയിരുന്നതിനാൽ ...ആരുടെ ഒരു ഉപാധിക്കും അനുനയപ്പെടാൻ തയ്യാറായി അഭി നിന്നു കൊടുത്തില്ല. സർവ്വരോടും ആരംഭത്തിലേ തൻറെ വിയോജന അഭിപ്രായം തുറന്നറിയിച്ചു. ആരെയും അധികം അങ്ങോട്ടുകേറി ബന്ധപ്പെടുകയോ ?...ഒരു പരിധിക്കപ്പുറം ഇങ്ങോട്ട് വന്ന വിളികളെ പ്രോത്സാഹിപ്പിച്ചു മറുപടി കൊടുക്കാൻ തയ്യാറായതുമില്ല. അതോടെ നാട്ടിൽ നാനാ ചേരിയിൽ നിന്നുള്ള കല്പനകളുടെ കുന്തമുന ഉടഞ്ഞു, ആക്രമണശക്തികൾ നിഷ്‌ഫലമായി. പയ്യനെ അപേക്ഷാ നിവേദനങ്ങളും ആവശ്യകതാ മുന്നറിയിപ്പു൦ കുറഞ്ഞു മുരളലും മുറുമുറുക്കലും മാത്രമായി നാടും നാട്ടാരും ഒതുങ്ങി. അവൻറെ നിസ്സഹകരണ മനോഭാവത്തിന് പകരം അച്ഛനും അമ്മാവനും മറ്റു ബന്ധുക്കളും പതിയെ അടങ്ങി, പത്തിമടക്കി കുരിശുയുദ്ധം പ്രഖ്യാപിച്ചു തൽക്കാലത്തേക്ക് പിൻവാങ്ങി. മരുഭൂമിയിലേക്ക് സ്വയം പതുങ്ങി അഭിയും നിശ്ശബ്ദനായി. കാലം....ഇതൊന്നുമറിയാതെ, അതിൻറെ കർമ്മപഥങ്ങളിൽ അതേവിധത്തിൽ വേരോടി പോയി. യുഗചക്രങ്ങളിൽ അനസ്യൂതചലനം തുടർന്നുകൊണ്ടേയിരുന്നു. ഋതുക്കൾ മാറി മാറി വന്നു,വർഷങ്ങൾ നീണ്ടു. അനിവാര്യ ജീവിതപരിണാമങ്ങൾ എവിടെയും എന്നപോലെ അഭിജിത്തിലും വന്നു മടങ്ങി. നാട്ടിൽ നിന്ന് അപ്പോഴേക്കും പരിഭവ പരിദേവനങ്ങളുടെ കുത്തൊഴുക്കുകൾ നിലച്ചു, എല്ലാവരും നിർവികാരതയോടെ മൂടുപടം വെറുതെ എടുത്തണിഞ്ഞിരുന്നു. ആവലാതികൾ കളം നിറക്കുന്ന വീട്ടുകാരുടെ വല്ലപ്പോഴും കൂടിയുള്ള ഫോൺ വിളികൾ കൊണ്ടുമാത്രം.... ആ രക്തബന്ധവും സ്വയം പരിമിതപ്പെട്ടു. നാടും വീടും സ്വന്ത ബന്ധങ്ങളെല്ലാം മറന്ന് മണലാരണ്യ വാസത്തിൽ

💬 Comments

View all comments