Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
ഇല്ലെങ്കിലും...എല്ലാവരേയും ഫോണിൽ വിളിക്കുക, ക്ഷേമം അന്വേഷിക്കുക തുടങ്ങിയവക്ക് അവൻ പ്രത്യേക നിഷ്‌കർഷ പുലർത്തിയിരുന്നു. ശ്രീക്കുട്ടിയുടെ വിവാഹാലോചന ത്വരിതപ്പെടുത്തുന്നതിന് സ്‌ഥിരമായ് എല്ലാവരുമായും നല്ലരീതിയിൽ ബന്ധപ്പെട്ടുകൊണ്ടിരുന്ന അഭി അത് ഉറപ്പിച്ചു മംഗളപൂർവ്വം നടന്നുകഴിഞ്ഞിട്ടും... ആ ബന്ധങ്ങളെല്ലാം മാറ്റമില്ലാതെ, അതുപോലെ തുടർന്നുപോകാൻ നന്നായി ശ്രദ്ധിച്ചിരുന്നു. ദമ്പതിമാർ ഗൾഫീന്നവിടെ മടങ്ങിയെത്തി ചേർന്നിട്ടും...ബന്ധുത്വം അങ്ങനെ തുടർന്നിരുന്നു എന്നു മാത്രമല്ല, അത് കുറേക്കൂടി സുദൃഢമായി മാറിയിരുന്നു താനും. പിന്നെ, എങ്ങനെയൊക്കെയോ എവിടെവച്ചോ ആ തീഷ്‌ണബന്ധങ്ങളിലൊക്കെ പതുങ്ങനെ ചെറു വിള്ളലുകൾ വീഴുവാൻ തുടങ്ങി.
കാര്യകാരണങ്ങൾ പറഞ്ഞു വരുമ്പോൾ...ശ്രീമോളുടെ ''വിവാഹം എന്ന വലിയ കടമ്പ'', ഒരു വലിയ പ്രായശ്ചിത്തം എന്ന കണക്കെ, അഭി മുൻകൈയെടുത്തു എല്ലാവര്ക്കും ഇഷ്‌ടമാവും വിധം കേമമായി നടത്തികൊടുത്തു. ഇനി മുന്നിൽ ഒരു വൻ ചോദ്യചിഹ്നമായി തെളിഞ്ഞുയർന്നു നിൽക്കുന്നത് അഭിയുടെ ഭാവിജീവിതം മാത്രമാണ്. ബന്ധുക്കൾ സകലരും അതിലെ തങ്ങളുടെ കടുത്ത ആശങ്ക ശക്തമായി ഉന്നയിച്ചു. എന്നുമാത്രമല്ല, അവൻ ചെയ്‌ത നല്ല ഉദ്യമത്തെ പ്രകീർത്തിച്ചു, അഭിമോന് കൂടി ഒരു നല്ല കുടുംബജീവിതം ഒരുക്കിക്കൊടുത്തു ജീവിതം സുരക്ഷിതമാക്കി കൊടുക്കേണ്ടത് തങ്ങൾ എല്ലാവരുടെയും വലിയ ബാധ്യത ആണെന്ന് എല്ലാവരും എല്ലാവരെയും വീണ്ടും വീണ്ടും ഓർമ്മിപ്പിച്ചു. അതിനായി അഭീടമ്മാവനും അമ്മായീം തുടക്കം കുറിച്ചപ്പോൾ...ശ്രീക്കുട്ടീം ശരത്തും അവരെ പ്രോത്സാഹിപ്പിച്ചു കൂടെ വന്നു. അവരെകൂടാതെ ചേച്ചി അഭിരാമിയും അളിയനും കൂടി അഭീടെ അച്ഛൻറെയും അമ്മയുടെയും മേൽ ഇതിനായി സമ്മർദ്ദം ചെലുത്തിയപ്പോൾ...അവർക്കും പിന്നെ അടങ്ങിയിരിക്കാൻ ആയില്ല. അതിൻറെ ഫലമായി...എല്ലാവരും താൻ താങ്കളുടെ നിലക്ക്, ഒരോരുത്തർ ഓരോരുത്തരായി അഭിക്ക് മുന്നിൽ വിവാഹ അപേക്ഷകളും നിരത്തി എത്തി. ആദ്യമൊക്കെ യാചനാ രൂപത്തിൽ ആയിരുന്നെങ്കിൽ..
പിന്നത് മാറി...അഭ്യർഥന,ഉപദേശങ്ങൾ...അങ്ങനെ, ശക്തമായ ആവലാതികൾ
💬 Comments
View all comments