0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 988
അതിബൃഹത്തായൊരു സുഹൃത്‌വലയം സ്‌ഥാപിച്ചെടുക്കാൻ അയാൾക്ക് വലിയ സംഭാവനകൾ നൽകി. ബോംബെക്കാല ജീവിതം എന്ന മുന്തിയ ജീവിത പരീക്ഷണ നിലം അഭിക്കേകിയത് വളക്കൂറേറിയ വലിയൊരു പാഴ്‌വയൽ ഭൂമി ആയിരുന്നു. അവിടാവശ്യത്തിന് വിത്തും വളവും കൊടുത്തു പരിശ്രമം ചെയ്‌തു മുളപ്പിച്ചു വലുതാക്കിയെടുത്ത നല്ലൊരളവ്‌ ജീവനഫല സമ്പത്തു . അത് പറിച്ചുനടപ്പെട്ട ദുബായുടെ മരുഭൂവനിക അതേവേഗതയിൽ അതിനെ വളർത്തി വിളയിച്ചു നന്മയുടെ നല്ലൊരു വസന്തകാലം വിരിയിച്ചു. ബോംബെജീവിതത്തിൽ നിന്ന് വ്യത്യസ്‌തമായി അഭിക്കവിടെ സ്വാതന്ത്ര്യാനന്ദത്തിൻറെ നല്ലളവ് ശുദ്ധവായു ശ്വസിച്ചു സസുഖം ജീവിക്കാനായി.
അത് കേവലം ജോലിഭാരത്തിൻറെ തിക്കുംതിരക്കും വീർപ്പുമുട്ടൽ ഏതുമില്ലാതെ, തഞ്ചവും ഒതുക്കവുമായി നല്ല അച്ചടക്കത്തോടെ....വേല നിയന്ത്രിച്ചു ചെയ്‌തു മുന്നോട്ട്പോകാൻ കഴിഞ്ഞത് ഒന്നുകൊണ്ട് മാത്രം ആയിരുന്നു. ജീവിതചര്യകളെ ആകെ, കൃത്യമായി നിർണ്ണയിച്ചു മുന്നേറുവാനും...പഴയ കാലത്തിൽ നിന്നും വിഭിന്നമായി ഇഷ്‌ടകൃതികൾ ചികഞ്ഞെടുത്തു വായിക്കുന്നതിനും...ഒപ്പം പുഴുക്കുത്തേറ്റ തൻറെ കഴിഞ്ഞ വഴിത്താരകളെ മൊത്തം പരത്തി പടർത്തി കുത്തിക്കുറിച്ചു സാക്ഷ്യപ്പെടുത്തുന്നതിനും അത് അഭിക്ക് ഒരുപാട് അവസരങ്ങൾ സൃഷ്‌ടിച്ചു. വിരസത തോന്നാത്ത നിത്യ കൃതാന്തര കർമ്മങ്ങളിൽ മുഴുകി, അതിൻറെ ആസ്വാദ്യതകൾ അറിഞ്ഞുജീവിച്ച അവൻ പലപ്പോഴും അറിഞ്ഞില്ല. തൻറെ ആ ഓട്ടം...കാലവേഗത, പഴമകളിൽ നിന്ന് തുലോം വൈവിധ്യപൂർണ്ണം ആയിരുന്നുവെന്ന് !. പുതിയകാല ലോകത്തിൻറെ വൈചിത്ര്യങ്ങളിൽ ഒന്നായത് അനുഭവപ്പെട്ടപ്പോൾ...ഒട്ടും ഉത്കണ്ഠാകുലൻ ആവാതെ എല്ലാത്തിനോടും പൊരുത്തപ്പെട്ട് ആ കുതിപ്പിനൊപ്പം അവനും അണിചേർന്നു. തിരുവനന്തപുരത്തു നിന്ന് നേരെ ദുബായിലേക്കെത്തുമ്പോൾ...പതിവുപോലെ തുടക്കത്തിൽ നാടും വീടും നാട്ടാരും ഒക്കെയായി നല്ല അഭേദ്യബന്ധമായിരുന്നു അഭിക്ക്. വീട്ടുകാരോട്, വിശിഷ്യാ അച്ഛൻ,അമ്മ,അമ്മാവൻ,അമ്മായി തുടങ്ങിയരോടെല്ലാം വളരെ നല്ല അടുപ്പം. പിന്നെ,പുറത്തു വിരലിൽ എണ്ണാവുന്ന കുറച്ചു അടുത്ത ചങ്ങായിമാരും . കത്തെഴുത്തൊന്നും എപ്പോഴും ഭയങ്കര തകൃതിയായി

💬 Comments

View all comments