0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 987
സാധിച്ചെന്നുള്ള അഭിമാനത്തിൽ.... തൻറെ 'കുഞ്ഞു മധുരപ്രതികാരം' കൂടി സഫലീകരിക്കുകയായിരുന്നു ചെയ്‌തത്‌. ശ്രീക്കുട്ടിയുടെ മനസ്സിലും അതൊക്കെ...ഒരിക്കലും മറക്കാൻ കഴിയാത്ത നിറവാർന്ന...മധുരോദാത്ത വിവാഹസമ്മാനമായി പരിണമിച്ചു……അനുഭൂതികൾ പെയ്തു നിറച്ചു. എങ്കിലും നാട്ടിൽവന്ന് കൂടുതൽ ദുബായ് കുളിരോർമ്മകളിൽ മുഴുകി ജീവിക്കാനാവാതെ...അധികം താമസിയാതെ അവൾക്ക് ഭർത്താവിനൊപ്പം അയാളുടെ ജോലിസ്‌ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഒപ്പം കുടുംബിനിയുടെ പുതിയ വേഷം ഏറ്റെടുത്തു ഒരു പുതിയ കുടുംബജീവിതത്തിലേക്ക് കടക്കേണ്ടിയും. അഭിക്ക്, എല്ലാം...ഒരു സ്വപ്നം പോലെ തോന്നി. തീരെ പ്രതീക്ഷിക്കാതെ, വളരെ അവിചാരിതമായുള്ള ശ്രീമോളുടെ കടന്നുവരവ് . വിരസമായിരുന്ന തൻറെ ദൈനംദിന നിമിഷങ്ങളെ ചിരിയും ചിന്തയും കവിതയും സംഗീതവും കളിതമാശകളും കൊണ്ട് നിറച്ചു ധന്യമാക്കി കടന്നുപോയ ആനന്ദകരങ്ങളായ ദിനരാത്രങ്ങൾ. അതിനെ...അവയുടെ നഷ്‌ടബോധങ്ങളെ കുറിച്ചോർത്തു അഭി വ്യാകുലനായി. പിന്നെ, പതിയെ...''മൂഷികസ്ത്രീ വീണ്ടും മൂഷികസ്ത്രീ '' ആയപോലെ വീണ്ടും അതേ ചിന്തകളും ദിനചര്യയും വിനോദങ്ങളും എല്ലാമായി പഴയപടി തിരികെയെത്തി. അങ്ങനാ ജീവിതാനദി അതേ ഒഴുക്കിലും വേഗതയിലും ഒരല്ലലും കൂടാതെ, നിർബാധം ഒഴുകി നീങ്ങി. ഒരു വെറും സാധാരണ....ഇടത്തരക്കാരൻറെ ഔദ്യോഗികജീവിതവും ചുറ്റുപാടുമായി മുന്നോട്ടുപോയ ജീവിതക്രമത്തിൽ...കേവലം അഞ്ചുവർഷം നീണ്ടുനിന്ന ബോംബെ വാസവുമായി വലിയ അന്തരങ്ങൾ ഒന്നും അവിടില്ലായിരുന്നു. എങ്കിലും ഗൾഫ് ആഡംബരത്തിന്റേതായ എല്ലാ സാമ്പ്രദായിക മാറ്റങ്ങളും അഭിയുടെ ജീവിതവൃത്തികളിലും വലിയ വ്യത്യാസങ്ങൾ പാകി. ഉദ്യോഗതലങ്ങളിൽ അയാളെന്നും സ്വയമേ പുലർത്തിവന്ന നേരിലും നന്മയിലും വിട്ടുവീഴ്ചയില്ലാത്ത...കൃത്യനിഷ്‌ഠകളിൽ അധിഷ്‌ഠിതമായ സ്വഭാവക്രമങ്ങൾ മറ്റുള്ളവരിലും നിന്നും എന്നും മാറ്റി നിർത്തി. ബോംബെയെക്കാൾ അയത്നലളിതമായി യു.എ.ഇ ലെ തൊഴിൽ രംഗത്തു അത് അസാമാന്യ ജനസമ്മതിയും അതുവഴി സ്വജീവിതത്തിൽ വമ്പിച്ച നേട്ടവും വളരെ വേഗം ആർജ്ജിച്ചെടുക്കാൻ കഴിഞ്ഞു. ഈ പറഞ്ഞ ഗുണകണങ്ങളെല്ലാം ദുബായിലെ സാമൂഹ്യ മണ്ഡലങ്ങളിൽ

💬 Comments

View all comments