Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
മുൻപിൽനിന്ന അഭിക്ക് തൊട്ടറിയുവാൻ സാധിച്ചിരിക്കണം.
അതും കൂടാതെ...നാട്ടിൽനിന്നും ഗൾഫിലേക്ക് യാത്ര തിരിക്കുന്ന നേരത്തു അഭി, ശ്രീമോൾക്കും വീട്ടുകാർക്കും കൊടുത്ത മറ്റൊരു വാക്ക് കൂടി പരിപൂർണ്ണമായി പാലിച്ചു. വിവാഹം കഴിയുന്ന പുതു മണവാള- മണവാട്ടി മാർക്ക് , മധുവിധുവായി അവിടെ വന്നു താങ്ങി, അവിടം മുഴുവൻ സന്ദർശിച്ചു മടങ്ങാനുള്ള വിസ,ടിക്കറ്റ് ഉൾപ്പടെയുള്ള എല്ലാ സൗകര്യങ്ങളും ചെയ്തു കൊടുക്കാം എന്നുള്ള ഉറപ്പും അടുത്ത ഒരു മാസത്തിനകം അഭി നടപ്പിലാക്കി, അവൻ വാക്ക് നിറവേറ്റി. അവൻ അയച്ചുകൊടുത്ത സന്ദർശനവിസയിലും ടിക്കറ്റിലും നവദമ്പതിമാർക്ക് അവിടെവന്ന് ഫ്‌ളൈറ്റ് ഇറങ്ങേണ്ട താമസമേ ഉണ്ടായിരുന്നുള്ളു. വന്നശേഷമുള്ള താമസം, ഭക്ഷണം,വാഹനസൗകര്യം അടക്കമുള്ള ഒരു മാസത്തെ ടൂർ പാക്കേജ് മുഴുവൻ അവനവിടെ ക്രമീകരിച്ചു വെച്ചിട്ടുണ്ടായിരുന്നു. ആ സഹായങ്ങൾ സ്വീകരിച്ചു, ആ മഹാനഗരത്തിൽ തികച്ചൊരു മാസത്തെ ഗംഭീര ഹണിമൂൺ....യുവമിഥുനങ്ങൾ മതിമറന്ന് ആഘോഷിച്ചു
രസിച്ചു....അടിച്ചുപൊളിച്ചു ആറുമാദിച്ചു സുഖിച്ചു. അവരുടെ നിരന്തര അഭ്യർഥന മാനിച്ചു, ഇടക്ക് കിട്ടുന്ന സമയങ്ങളിൽ അഭിയും അവർക്കൊപ്പം ഒന്നിച്ചുകൂടി, അവരുടെ സന്തോഷാതിരേകങ്ങളിൽ നിറഞ്ഞ മനസ്സോടെ പങ്കാളിയായി.
അങ്ങനെ....ആ ഒരു മാസക്കാലം ശ്രീക്കുട്ടിയുടെ കൊച്ചു ജീവിതത്തിൽ എന്നപോലെ ആഹ്ളാദകരങ്ങളായ അനുഭവങ്ങൾ കൊണ്ടു നിറമാല നിറച്ച, വേറിട്ട പുതിയൊരു ജീവിതാദ്ധ്യായമായി അവന് ആ നാളുകൾ മാറി. ഒടുവിൽ...ആനന്ദകരമായ മധുവിധു ആഘോഷ സന്ദർശനം അവസാനിപ്പിച്ചു...കേരളത്തിലേക്ക് തിരികെ വിമാനം പിടിക്കുമ്പോൾ അഭിയേട്ടനെ പിരിയുന്നതോർത്തു ശ്രീമോളും...നല്ലൊരു ചങ്ങാതിയെ കൈവിടുന്നതാലോചിച്ചു ശരത്തും വളരെ ഖിന്ന മനസ്‌കിതരായി മാറിയിരുന്നു. അഭിക്ക് എന്നാൽ.... താൻ മുൻകൈ എടുത്ത് അവളെ നല്ലൊരു ചെറുപ്പക്കാരന് കൈപിടിച്ചു കൊടുക്കാൻ കഴിഞ്ഞു എന്ന് മാത്രമല്ല, അവർ ഇരുവരെയും...’വാക്കുപാലിച്ചു’,പറഞ്ഞ സമയത്തു അവിടെത്തിച്ചു ദുബായ്‌നാട് മുഴുവൻ ചുറ്റികറക്കി കാണിക്കുവാൻ കൂടി
💬 Comments
View all comments