0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 985
എന്നതായിരുന്നു. അതുകഴിഞ്ഞു, ശ്രീയുടെയും തൻറെയും വീട്ടുകാരെ വിളിച്ചു ''ഉറപ്പിപ്പ് ''നും കല്യാണത്തീയതി ദിവസവും തീരുമാനിക്കാൻ ധൃതഗതിയിൽ നേരം കുറിക്കുവാൻ ആവശ്യപ്പെട്ടു. തൊട്ട്പിറകേ നാട്ടിലെ ചില ഉറ്റചങ്ങായിമാരെ വിളിച്ചു വിവാഹസംബന്ധിയായ ഹാൾ, സദ്യ, ഫോട്ടോ, പന്തൽ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും വീട്ടുകാരുമായി ചേർന്ന് ആലോചിച്ചു ക്രമീകരിക്കാൻ...കൂടി നിർദ്ദേശം കൊടുത്തു. ഒപ്പം...കമ്പനിയിൽ നിന്ന് നല്ലൊരു സംഖ്യ ലോണായി സംഘടിപ്പിക്കാൻ അപേക്ഷയും നൽകി. എല്ലാം വിചാരിച്ചപോലെ...വളരെപെട്ടെന്ന് അടുക്കും ചിട്ടയായും നടന്നു, കാര്യങ്ങൾ കല്യാണത്തിനടുത്തേക്ക് നീങ്ങി. അഭിയുടെ നിർദ്ദേശാനുസരണം ആയിരുന്നു എന്നതിനാൽ സംഗതികൾക്ക് ഒന്നിനും ഒരു കുറവും സംഭവിച്ചില്ല. എല്ലാമെല്ലാം മുറപോലെ....ആദ്യം ലളിതമെങ്കിലും ആഘോഷമായി..'' കല്യാണനിശ്ചയവും'', രണ്ടാഴ്ചക്കുള്ളിൽ കല്യാണവും വളരെ കെങ്കേമമായി തന്നെ നടന്നു. അങ്ങനെ...നിറയെ കാത്തിരിപ്പിനും, ആശങ്കകൾക്കും വിരാമമിട്ട്... അധിക കാലതാമസം വരുത്താതെ, വളരെ മംഗളമായി '' ശ്രീക്കുട്ടീപരിണയം '' എന്ന ഏവരുടെയും മോഹം സഫലീകൃതമായി . അതിലൂടെ അവളുടെ മാത്രമല്ല, അഭിയുടെ കൂടി വലിയൊരു ആഗ്രഹം പൂവണിഞ്ഞു ...അവൻറെ ചിരകാല സ്വപ്നത്തിനു കൂടിയായിരുന്നു അതു ചിലങ്കകൾ ചാർത്തിയത്. മനപ്പൂർവ്വം അല്ലെങ്കിലും താൻ മൂലം സംഭവിച്ച ..പിഴവുകൾ താൻ തിരുത്തി...തനിക്കെല്ലാം നിറവേറ്റി കൊടുക്കാൻ കഴിഞ്ഞു എന്ന ചാരിതാർഥ്യം വല്ലാതെ ആഹ്‌ളാദവാനാക്കി അഭിയെ ഉയരങ്ങളിലേക്ക് ഉയർത്തി. അഭി വാക്കുകൊടുത്തിട്ട് അത് പാലിക്കാതെ ഒഴിഞ്ഞുമാറി, ചതിച്ചു എന്നുപറഞ്ഞു എല്ലാവരും കുറ്റം ചാർത്തി, വേട്ടയാടിയ അവൻറെ സ്വന്തം മുറപ്പെണ്ണ് ശ്രീമോളുടെ വിവാഹം ശരത് എന്ന ചെറുപ്പക്കാരൻ അവളുടെ കഴുത്തിൽ താലി ചാർത്തി ഭാര്യയായി സ്വീകരിച്ചുകൊണ്ട് പൂർത്തിയാക്കി.അപ്പോൾ നവദമ്പതികൾക്കും ബന്ധുജനങ്ങൾക്കും അനുഭവപ്പെട്ടതിനേക്കാൾ എത്രയോ അധികം ഇരട്ടി സന്തോഷവും സമാധാനവും അത്രയും തന്നെ വിദൂരതയിൽ അതിനെല്ലാം നേതൃത്വം കൊടുത്ത്

💬 Comments

View all comments