Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
അതിൽ നിന്നെല്ലാം ഒന്ന് രക്ഷനേടും എന്ന് അവൻ കൂലങ്കഷമായി ചിന്തിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു, ആ നല്ല ആലോചന തിടുക്കപ്പെട്ട് നടത്തേണ്ടി വരുന്നെന്ന ധർമ്മസങ്കടങ്ങൾ വീട്ടുകാർ അവനെ അറിയിക്കുന്നത്. വീണത് വിദ്യയാക്കി അഭി, ഫോണിൽ ഒരു നെടുനീളൻ പ്രസംഗം അങ്ങു കാച്ചി. കൂടെ ന്യായീകരണങ്ങൾ നിരത്തി...നീട്ടിപിടിച്ചൊരു കത്തും അങ്ങോട്ട് വിട്ടു. താൻ നാട്ടിൽനിന്ന് ഇങ്ങോട്ടു വന്നിട്ട് വളരെകുറച്ചു നാളുകളെ ആയിട്ടുള്ളൂ. കുറഞ്ഞത് ഒരു വർഷമെങ്കിലും ആവാതെ, ഇവിടുന്ന് അവധിയെ കുറിച്ച് ആലോചിക്കാനേ ആവില്ല.അതുകൊണ്ട് ഇപ്പോൾ ഒരു ലീവോ, കല്യാണം നീട്ടിവെക്കലോ സാധ്യമാകുന്ന വിഷയങ്ങളെ അല്ല. ഇത്രയും നല്ലൊരു ആലോചന ഇങ്ങനെ വന്നു ചേർന്ന സ്‌ഥിതിക്ക്, മറ്റൊന്നും ചിന്തിച്ചു സമയം നീട്ടികൊണ്ട് പോകാതെ അത് ഉറപ്പിച്ചു പേരിന് നിശ്ചയം നടത്തി.... എത്രയും പെട്ടെന്ന് കല്യാണം നടത്താൻ തയ്യാറാവുക. സാമ്പത്തികവശം ഒന്നും ആരും ആലോചിച്ചു തല പുകക്കേണ്ട, വേണ്ടുന്ന തുക അറിയിച്ചാൽ മാത്രം മതി.പണം ആവശ്യപ്പെടുന്ന നേരത്തു ആവശ്യമാകുന്ന രീതിയിൽ അവിടെ എത്തിയിരിക്കും.മറിച്ചുള്ള കാര്യങ്ങൾ എല്ലാവരും എത്രയും വേഗനെ പൂർത്തിയാക്കാൻ നോക്കുക, ഇത്രയേ പറയാനുള്ളൂ. ഇങ്ങനെ പോയി നാട്ടിൽ പോക്കിനെക്കുറിച്ചു ബന്ധുക്കൾ അന്വേഷിച്ചപ്പോൾ അഭിയുടെ പക്ഷത്തു നിന്നുളള ന്യായവാദങ്ങൾ. അവൻറെ നയം അവൻതന്നെ വ്യക്തമാക്കിയപ്പോൾ പിന്നതിനെ എതിർക്കാൻ ആർക്കും കഴിഞ്ഞില്ല, ആരും ഒട്ടു തുനിഞ്ഞതുമില്ല....’’കല്ലേൽ പിളർക്കുന്ന’’ പോലുള്ള ആ കല്പനകൾ അനുസരിക്കാൻ വീട്ടുകാരും ബന്ധുക്കളും ബാധ്യസ്‌ഥരുമായി.
പിന്നെല്ലാം ...വളരെ ധൃതിയിൽ ആയിരുന്നു. അഭിക്കും വളരെ തിരക്കുപിടിച്ച ദിനങ്ങളായിരുന്നു പിന്നീട് വന്നുചേരുന്നത്. ആദ്യം അവനു ചെയ്യാനുണ്ടായിരുന്നത്, ശ്രീമോളുടെ ചെറുക്കൻ വീട്ടുകാരെ നേരിട്ട് വിളിച്ചു കല്യാണക്കാര്യം സംബന്ധിച്ച് എല്ലാം തുറന്ന് സംസാരിച്ചു, ഉറപ്പുകൊടുത്തു, സകലതും തീർപ്പാക്കുക
💬 Comments
View all comments