Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
അഭിയുടെ ഈ വഴി ഉള്ളതും...അച്ഛൻറെയും അമ്മാവൻറെയും നേരിട്ടുള്ളതുമായ ഊർജ്വസ്വലങ്ങളായ '' സ്‌ഥിരോത്സാഹങ്ങൾ '', വന്നെത്തിയ ആലോചനകളിൽ നല്ലൊരെണ്ണം പെട്ടെന്ന് ഉറയ് ക്കാൻ കാരണമായി. വളരെ വേഗത്തിൽ അത് സാധിച്ചെടുക്കാൻ കഴിഞ്ഞു എന്നതുകൊണ്ട് മാത്രമല്ല, ഏവർക്കും ഇഷ്‌ടം തോന്നിയ നല്ലൊരു ബന്ധം എന്ന നിലയിൽ...അഭിജിത്തിനും അവരെ പോലെയോ അതിലേറെയോ സന്തോഷം അനുഭവപ്പെട്ട നാളുകൾ ആയിരുന്നത് . പയ്യന് ''എയർഫോഴ്‌സിൽ ഉദ്യോഗം, കാണാൻ സുമുഖൻ !, നല്ല സ്വഭാവവും കുടുംബവും ...എല്ലാംകൊണ്ടും നല്ല ചേർച്ചയുള്ള മികച്ച ബന്ധം. അത്കൊണ്ട് തന്നെ കൈവിട്ടു പോകാതെ അത് നിറവേറ്റികിട്ടാൻ എല്ലാരും അതിയായി ആഗ്രഹിച്ചു. ചെക്കൻകൂട്ടർക്കും ബാന്ധവത്തിൽ പൂർണ്ണസമ്മതം !. പക്ഷേ, അവർക്ക് ഒരേയൊരു നിർബന്ധം. നിശ്ചയമൊന്നും നടത്തിയില്ലെങ്കിലും വേണ്ടീല്ല. കെട്ട്...അടുത്ത മാസം ചെറുക്കൻ ലീവ് കഴിഞ്ഞു പോകുന്നതിന് മുൻപേ പെട്ടെന്നു നടത്തണം. അച്ഛനും അമ്മാവനും മറ്റും ആ കാര്യത്തിൽ ലേശം വിഷമത്തിലായി. സാമ്പത്തികത്തിനേക്കാൾ അഭിയുടെ അവധി ഓർത്തായിരുന്നു അവർക്ക് വ്യാധി മുഴുവനും . സാമ്പത്തികം എത്രയും എങ്ങനെങ്കിലും ഏർപ്പാടാക്കാം. പക്ഷേ ലീവും ടിക്കറ്റും തരപ്പെടുത്തി, പൊടുന്നനെ അഭിയെ നാട്ടിലെത്തിക്കുക എന്നത് അസാധ്യ സംഗതി ആണെന്ന് എല്ലാവര്ക്കും തീർച്ചയായിരുന്നു. ബന്ധം എത്ര തന്നെ കേമമാണെന്ന് പറഞ്ഞാലും...അവൻറെ സാന്നിദ്ധ്യം കൂടാതെ ആ പറഞ്ഞ സമയത്തിനുള്ളിൽ കൊണ്ടുപിടിച്ചു കല്യാണം നടത്തുവാൻ അവിടാർക്കും അത്ര താത്പര്യമൊന്നും ഇല്ലായിരുന്നു താനും.
ആകപ്പാടെ തകിടം മറിയുന്നൊരു അലംകോലാവസ്‌ഥയിൽ ''തുറുപ്പു വീണത്'' പക്ഷെ അഭിജിത്തിനായിരുന്നു. ''നാട്ടിലെ ജനങ്ങളെ ഇനിയും ഒന്നൂടി നേരിടുക''... അഭിക്ക് അശേഷം താത്പര്യമില്ലാത്ത വിഷയമായിരുന്നു. അതിനാൽ അവധി കിട്ടിയാൽ പോലും നാട്ടിൽപോക്ക് അവനു തീരെ ആലോചിക്കാനേ കഴിയുന്ന കാര്യമായിരുന്നില്ല. എങ്ങനെ
💬 Comments
View all comments