0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 981
ഒരു വേർതിരിവ് ഉണ്ടാക്കാൻ അശേഷം വേര് നൽകിയില്ല. ചുരുക്കത്തിൽ...അത്, അവനോട് യാതൊരുവിധ ബന്ധവും അടുപ്പവും ഇല്ലാത്ത അന്യമായ വല്യ ലോകത്തും അധൈര്യപ്പെടാതെ മുന്നോട്ട് നീങ്ങാൻ എല്ലാ ചിറകുകളും പ്രധാനം ചെയ്‌തു . ജീവിതം !...അവിടെ ഒരു രണ്ടാ൦ ഘട്ട ബോംബെവാസം കണക്കേ...സുഖകരമായ ജോലി, താമസ, വിശ്രമം, നല്ല ഭക്ഷണക്രമം...അല്ലലില്ലാതെ രസകരമായ ദിനചക്രങ്ങളോടെ നന്നായി പോയി. ബോംബെയിൽ നിന്നും വ്യത്യസ്തമായി വേല കഴിഞ്ഞു കിട്ടുന്ന സ്വതന്ത്ര സമയം ദുബായിൽ വളരെ ഏറെ ആയിരുന്നു. അതിനെ ബുദ്ധിപൂർവ്വം, ക്രമാനുഗതം ഉപയോഗിച്ചു...കൃത്യമായ ചിട്ടകളും ശീലങ്ങളും നടപ്പിൽ വരുത്തുവാൻ കൂടി അവിടെ ആദ്യം മുതൽ അഭി ശ്രദ്ധിച്ചു. പരന്ന വായന, സ്വന്തമായ എഴുത്തു തുടങ്ങിയവക്കൊപ്പം...സ്‌ഥിര വ്യായാമമുറകൾ, പാചകം, കത്തെഴുത്തു അങ്ങനെ അനേകം വിനോദോപാധി നടപടി ക്രമങ്ങൾ കൂടി അതിൽ ഉൾപ്പെട്ടിരുന്നു. ഇതിനിടയിൽ...അഭിക്കുട്ടന് കിട്ടിയൊരു വലിയ ആശ്വാസ വ്യതിയാനം ആയിരുന്നു നാട്ടിൽ നിന്നും ശ്രീമോൾ എന്ന ശ്രീക്കുട്ടിയെ കുറിച്ച് വന്ന വാർത്ത. മറ്റൊന്നുമല്ല, അവളുടെ കല്യാണ ആലോചനകൾ ഏകദേശം മുറുകുന്നൂ...എന്ന തരത്തിൽ വന്ന ശുഭോദാർക്കമായ നല്ല വൃത്താന്തം. നാട്ടിൽ നിന്നും വന്നശേഷം കേൾക്കാൻ വളരെ ആഗ്രഹിച്ചു കാത്തിരുന്നതും...കേട്ടപ്പോൾ അതീവ
സന്തോഷം തോന്നിയതുമായ വാർത്ത. കേട്ടിട്ട്, അത് വിശ്വസിക്കാൻ കഴിയാതെ, അഭി വീണ്ടും വീണ്ടും നാട്ടിൽ വിളിച്ചു തൽസ്‌ഥിതി ആരാഞ്ഞുകൊണ്ടേയിരുന്നു. അവൻറെ ആകാംക്ഷകൾ കേട്ടറിഞ്ഞു അച്ഛനും അമ്മാവനും പിന്നെ തുടർച്ചയായി അവനെ വിളിച്ചു ആലോചനാ വിശദാ൦ശങ്ങൾ കൈമാറിക്കൊണ്ടും ഇരുന്നു.അതിനുള്ള പ്രതികരണം എന്നോണം അഭി, എത്രയും വേഗം ആലോചന ഉറപ്പിച്ചു നിശ്ചയം നടത്തുവാൻ...തൻറെ ഭാഗത്തു നിന്ന് ''കൊടുത്ത വാക്കു''കൾ പാലിക്കുന്ന എല്ലാ പിന്തുണകളും ആവർത്തിച്ചു വാഗ്‌ദാനം ചെയ്‌തുകൊണ്ടിരുന്നു.

💬 Comments

View all comments