Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
കേട്ടു കുറെ പഴയിച്ചതായിരുന്നെങ്കിലും...ഒരു മരുഭൂമി വാസത്തിൻറെയോ?....എണ്ണപ്പന തോട്ടത്തിന്റേയോ ? ''ധാരാളിമ''...ചുറ്റിക്കണ്ട ഒരനുഭവങ്ങളിലും അവന് തീരെ അറിയുവാൻ കഴിഞ്ഞില്ല. ബോംബെ പോലെ ഒരു വൻ മെട്രൊ നഗരവും അതിൻറെ ചുറ്റുവട്ടങ്ങളും!. അവിടുത്തെകണക്കെ പക്ഷെ, വമ്പൻ വ്യവസായശാലകളും തിരക്കാർന്ന പണിയിടങ്ങളും കുറച്ചു കുറവാണെങ്കിലും...കച്ചവട-വാണിജ്യ മേഖലകൾ ദുബായിലും സമ്പുഷ്‌ടം ആയിരുന്നു എന്നത് അവൻ ശ്രദ്ധിച്ചു.
അതിനപ്പുറം....ബോംബേക്ക് സമമോ അതിൽ കൂടുതലോ ആയി, വിവിധ ദേശ- മത-ഭാഷാ സംസ്‌കാരങ്ങളും മൂല്യവും മനുഷ്യരും ഇടകലർന്ന്, ഇണങ്ങി സമ്മേളിച്ചു ജീവിക്കുന്നൊരു വലിയ സവിശേഷത ദുബായുടെ അത്യുന്നതിയിലും പ്രകടമായിരുന്നു. പക്ഷേ, എല്ലാ തലങ്ങളിലും കുറ്റമറ്റ നിലയിൽ പ്രവർത്തിച്ചു പരിപാലിച്ചു പോന്ന...നിയതമായ,നീതി ബോധത്തിൽ അടിയുറച്ച അടുക്കും ചിട്ടയും നിയമവാഴ്ചകളും.... വൃത്തിയും വെടിപ്പും നിറഞ്ഞ ഭരണകൂട കൃത്യതകൾ ... ആ നാടിനെ, ബോംബെ പോലെ ഒരുമിച്ചു പരക്കംപാഞ്ഞോടുന്ന വടക്കേ ഇന്ത്യൻ നഗരങ്ങളിൽ നിന്ന് ഏറെ മാറ്റി നിർത്തി.
എങ്കിലും.... ബോംബെ പോലൊരു മഹാനഗരത്തിൽ നല്ലൊരു കാലം ചിലവിട്ട അനുഭവസമ്പത്തു, ദുബായ് കണക്കൊരു അറബി നാട്ടിൽ അഭിക്ക്...വലിയൊരു അപരിചിതത്വത്തിൻറെ അന്യതാബോധം ഉണർത്തിക്കാതെ ജീവിച്ചു പോകാൻ നല്ല കൈമുതൽ നൽകി. കൂടാതെ ബോംബെ ജീവിത പ്രായോഗികതയിൽ നിന്ന് അഭി കൈക്കലാക്കിയ എഴുത്തും സംസാരവും വഴിയുള്ള പ്രധാനഭാഷകളിലെ അസാമാന്യ ഭാഷാ നൈപുണ്യം . അതവനെ സംബന്ധിച്ച്, ഒരു തുടക്കക്കാരൻറെ യാതൊരു കയ്യറപ്പും ഇടർച്ചയും ഇല്ലാതെ ജോലിയുടെ നാനാ മേഖലകളിലും...നാനാ വിഭാഗം ജനങ്ങളോടും ഒരുപോലെ നന്നായി പെരുമാറി പോകാൻ വിജയങ്ങൾ സമ്മാനിച്ചു. ആ നയചാതുര്യം...അഭീടെ കർമ്മമണ്ഡലം എന്ന കൂട്ട്, വ്യക്തിജീവിതത്തിലും....'' ബോംബെപോലെ വെറും മറ്റൊരു ഇടം ''...എന്ന നിലക്കല്ലാതെ, ഒരു പുതിയ ലോകം, ജനത എന്നൊന്നും
💬 Comments
View all comments