Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
പാലക്കാട്ടുകാരൻ മലയാളിയും മറ്റൊരു മറാഠി ഡ്രൈവറും മാത്രമേ അവനെ കൂട്ടാനായി അവിടെ എത്തിയിരുന്നുള്ളൂ. അഭിയെ ശീഘ്ര൦ കണ്ടുപിടിച്ചു, വലിയ കാലതാമസം കൂടാതെ അവനുമായി അവർ ദുബായ് 'ദേര'യിലുള്ള അവരുടെ പ്രധാന ഓഫിസിലേക്ക് മടങ്ങി. കമ്പനിക്ക് തൊട്ടടുത്ത് തന്നെയായിരുന്നു അവർ അഭിക്കായി ഒരുക്കിക്കൊടുത്ത 'കമ്പനി അക്കോമഡേഷൻ'. ഓഫിസിൽ കയറി, മലയാളി അവനെ എല്ലാവര്ക്കും ഒന്ന് പരിചയപ്പെടുത്തി കൊടുത്ത ശേഷം...അവർ അവനെ റൂമിൽ കൊണ്ടുചെന്നാക്കി കമ്പനിയിലേക്ക് മടങ്ങി.
അങ്ങനെ......കാലങ്ങൾ നീണ്ടുനിന്ന ബോംബെവാസ ജീവിതത്തിനു ശേഷം അതുപോലെ മറ്റൊരു പുതിയ പ്രവാസ ജീവിതത്തിലേക്ക് കൂടി അഭിജിത് കാലെടുത്തുവച്ചു. ഫ്‌ളാറ്റിൽ ചെന്ന് കയറിയിട്ടും പെട്ടെന്ന് പോയികിടന്നു ഉറങ്ങാൻ തക്ക ശരീര ക്ഷീണമോ ഉറക്കച്ചടവോ അവനെ തീരെ അലട്ടിയിരുന്നി ല്ല. ദണ്ണം കൊള്ളിച്ചതാകട്ടെ...ആകെ, അല്പം ആ മനസ്സിനെ മാത്രം !. സ്വന്തം ബന്ധുമിത്രാദികളോ, നാട്ടുകാരോ?... ആരുമോ പോലും ഒരാശ്രയമില്ലാത്ത മരുഭൂമി പോലെ ഒരന്യനാട്ടിൽ...തനിയെ കഴിച്ചു കൂട്ടേണ്ടി വരുന്നതിൻറെ ഉത്കണ്ഠകൾ...അത് ആ മനസ്സിൽ ചെലുത്തിയ 'ഒറ്റപ്പെടുത്തൽ' ചെറുതൊന്നുമല്ല. എങ്കിൽപ്പോലും...എവിടെയും എപ്പോഴും എന്തും നേരിടാനും...
സധൈര്യം ഏത് പ്രതിസന്ധിയെയും അതിജീവിച്ചു മുന്നേറാനും ജന്മനാ കൈമുതലായി കിട്ടിയ ശക്തി അവന് വലിയ മുതൽക്കൂട്ട് ആയിരുന്നു. ഒപ്പം, പിൽക്കാലത്ത് അറിയാതവനിൽ കയറിക്കൂടിയ പ്രതികാരബുദ്ധിയിലുറച്ച സ്വത്വബോധവും അതിൽ നിന്നെല്ലാം അവനെ അമ്പേ പിന്തിരിപ്പിച്ചു കരുത്തോടെ മുൻപോട്ട് നടക്കാൻ നല്ല പ്രാപ്‌തിയും നൽകിയിരുന്നു.
അതിനായി അഭി ആദ്യമായി കൈകൊണ്ട 'ഗൃഹപാഠം '...ഗൾഫിനെയും ബോംബെയേയും രണ്ട് വ്യത്യസ്ത ഡ്രുവങ്ങളായി കണക്കാക്കി, തരംതിരിച്ചു നന്നായി മനസ്സിലാക്കുവാനും...അവ തമ്മിലുള്ള വ്യത്യാസവും പ്രത്യേകതകളും മനസ്സിരുത്തി പഠിച്ചു വിലയിരുത്തുക എന്നതും ആയിരുന്നു. അവിടുത്തയെ, ''മണലാരണ്യം'' എന്നൊക്കെ പണ്ടുമുതലേ പൊതുവെ പറഞ്ഞു
💬 Comments
View all comments