0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 993
കാലത്തെ വലിയ സുഹൃത്ബന്ധങ്ങളും അനശ്വര സംസർഗ്ഗങ്ങളും കെടാത്ത കൈത്തിരികളായി ഉള്ളിൽ കാത്തു സൂക്ഷിച്ചചിലർ . അനിവാര്യ വേർപിരിയലുകളിൽപ്പെട്ടു ചിതറിയകന്ന ക്യാമ്പസിലും തൊഴിലിടങ്ങളിലുംപെട്ട അനേകായിരങ്ങളെ അതിലൂടെ അങ്ങനെ ഓരോരോ ചങ്ങലകളിൽ കണ്ണികളായി ബന്ധിപ്പിച്ചു. ''ഓർക്കുട്ട്'' കഴിഞ്ഞെത്തിയ ''മുഖപുസ്തക'' കൂട്ടായ്മയിൽ നിന്ന് തുടങ്ങിയ സമ്പർക്കങ്ങൾ...പിറകെ കടന്നുവന്ന അനേക ''സല്ലാപജാലകങ്ങൾ'' പിന്തുടർന്ന്...''ഉൾവല''യിലെ ധാരാളം '' സൊറപറയൽ ''''ആപ്പ്''കളിൽ ചെന്നെത്തി. അവിടുന്ന് പതുക്കെ ''വാട്ട്സ്ആപ്പ്'' എന്ന ഭീമൻ ബഹുമുഖ സോഫ്റ്റ്‌വെയർ ആപ്പിലേക്ക് ചേക്കേറിയപ്പോൾ പലർക്കും അതിനൊപ്പം ഓടിനീങ്ങാൻ സ്വജീവിതം തന്നെ പുനഃക്രമീകരിക്കേണ്ടി വന്നു. അത് പുതിയ നൂറ്റാണ്ടിലെ വലിയ മാറ്റത്തിലേക്കുള്ള ശംഖൊലി ആയിരുന്നു. ഔദ്യോഗികവും വ്യക്തിപരവും ....കാലികവും പുരാതനവും ആയ നിരവധി വൃത്താന്തങ്ങളുടെയും വിവര സാങ്കേതകത്വങ്ങളുടെയും നിറ കമ്പോളമായി മാറുകയായിരുന്നു അവിടം. അതിൽക്കൂടി വിപണന മൂല്യമുള്ള ഒട്ടനേകം വിനിമയ സങ്കേതങ്ങൾ പല രൂപഭാവങ്ങളിൽ നേരിട്ടുള്ള കൊടുക്കൽ വാങ്ങലുകളുടെ ബൃഹത് പ്രപഞ്ചം തന്നെ ഒരുക്കി. ലോകം അതിലേക്ക് ചുരുങ്ങി നീങ്ങി വന്നപ്പോൾ...വേർപ്പെട്ടു നിന്നവർ, അഭിയുടെയും കലാലയ കൂട്ടുകാർ വരെ ...കൂട്ടായ്മകളിൽ നിന്ന് കൂട്ടായ്‌മ പിന്നിട്ട്...അതിലേക്ക് ഒഴുകി വന്നടിഞ്ഞു. സ്വാഭാവികമായി ' വിത്തും വേരും അന്തരാളങ്ങളും ചികഞ്ഞു, കുഴിച്ചു കണ്ടെത്തി...അവർ അഭിയിലേക്കും എത്തി നൂഴ്ന്നിറങ്ങി.കണ്ണിയായ് അണിചേരാൻ ആവശ്യപ്പെട്ടു. പുതിയ കാലത്തിൽ പതിയിരിക്കുന്ന പുതിയ കെണികളെയും ചതിക്കുഴികളെയും കുറിച്ച് തെല്ലും അവബോധം ഉള്ളിൽ ഇല്ലാതിരുന്ന അവൻ...ശരിക്കും മടിച്ചു പുതിയലോക കൂട്ടുകെട്ടുകളിൽ ചെന്ന് അകപ്പെടാൻ. ഓരോ ഘട്ടത്തിലും ഓരോ ആൾക്കാരോടും ഓരോരോ ഒഴിവ്കഴിവുകൾ നിരത്തി അഭി ഒഴിഞ്ഞുമാറി നടന്നുകൊണ്ടേയിരുന്നു. ദൂര ലോകജാലകങ്ങൾക്കൊത്തുചേർന്ന്....ദുബായിലും പുരോഗതി കൈവരിച്ച ജനസമൂഹം നവീകരിച്ച സമകാലികതയിലൂടെ പുതിയ ഉയരങ്ങൾ കീഴടക്കി. നാളുകൾ പിന്നീടവേ...പഴയ സൗഹൃദങ്ങളുടെ ഇടമുറിയാതുള്ള

💬 Comments

View all comments