0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 994
സാമിപ്യസ്വാധീനം അഭിയിലും ചെറുചലനങ്ങൾ ഉണ്ടാക്കി. അത് ചിരപുരാതന ചങ്ങാതിമാരുടെ അതിതീവ്ര സൗഹൃദങ്ങൾ പുതുക്കാനും...പുതു വിശേഷങ്ങൾ അന്യോന്യം കൈമാറാനുമുള്ള കുഞ്ഞു ത്വര അവൻറെ ഉള്ളിലും ഉണർത്തി. തന്നിൽ അർപ്പിതമായിരുന്ന കർത്തവ്യനിർവ്വഹണം അതീവ ജാഗ്രതയോടെ മുന്നോട്ടു കൊണ്ടുപോകുമ്പോഴും...മുഴുവൻസമയ സജീവം അല്ലെങ്കിലും കൂട്ടായ്മയിൽ കുറേശ്ശെ അനുഭാവം പുലർത്തി ഒത്തുപോകാൻ അഭി ശ്രമിച്ചു. അതിൽക്കൂടി പഴയ സതീഥ്യർ എല്ലാവരുടെയും നല്ല ജോലി,മികച്ച സംബന്ധം,മിടുക്കരായ മക്കൾ തുടങ്ങിയ കെട്ടുറപ്പുള്ള സംതൃപ്ത കുടുംബജീവിതങ്ങളെ മുഴുവൻ ഒന്നൊന്നായി അവന് അടുത്തറിയാൻ കഴിഞ്ഞു.
അപ്പോഴും ബന്ധമറ്റുനിന്ന സ്വന്തം വീട്ടുകാരെയും കുടുംബക്കാരെയും വിളിച്ചു ഒരു വിളക്കി ചേർക്കൽ. അതല്ലെങ്കിൽ മറ്റൊരു പെൺകുട്ടിക്ക് പുടമുറി കൊടുത്തു സ്വീകരിച്ചു ചങ്ങാതിമാരെപ്പോലെ പുതിയൊരു സന്തുഷ്‌ടജീവിതം. അനുരഞ്ജനത്തിൻറെ യാതൊരു മാറ്റകച്ചവടവും അങ്ങനൊരു ദശാസന്ധിയിലും അഭിയെ ലവലേശം സ്പർശിച്ചതേയില്ല. അത്തരം സ്വകാര്യ ദുഃഖസങ്കീർത്തനങ്ങൾ ഒരാളുമായും പങ്കുവെക്കാനും മനസ്സു കാണിച്ചുമില്ല. വളരെ നേരം നീണ്ടു നിൽക്കുന്ന പാരസ്പര്യ സമ്പർക്കങ്ങൾക്കിടയിൽ ഒരിക്കൽപോലും അവൻറെ പരിത:സ്‌ഥിതി മനസ്സിലാക്കി, അത്തരം ചിന്തകളിലേക്ക് അഭീടെ ഉള്ളം വഴുതിയിറക്കാൻ....കെട്ടടങ്ങിയ ചാരക്കൂനയിലേക്ക് എന്തെങ്കിലും കനല് തിരയാൻ.....ഏവരാലും പരിശ്രമിച്ചതുമില്ല. സൗഹൃദങ്ങൾക്കിടയിലെ ആ വിധം മൂല്യവത്താർന്ന ഇടപെടീലുകൾ അഭിക്ക് അവരോടുള്ള കൂറും വിശ്വാസവും വർധിപ്പിച്ചു സന്മനസ്സോടെ സഹകരിച്ചു ഒത്തുപോകാൻ ഒരുപാട് വളമായി. അടുത്ത ആണ്ട് , കൊല്ലവർഷം രണ്ടായിരത്തി പതിനാറിലും (2016 )....ദുബായിലെയും ലോകത്തിൽ എവിടെയും പോലുള്ള രൂപാന്തരങ്ങൾ കൊച്ചു കേരളത്തിലും സംഭവിച്ചു ധാരാളം . ഇന്ത്യൻ പ്രതിരോധസേനയിലെ ഉദ്യോഗസ്‌ഥനായ ഭർത്താവിനൊപ്പം ഭാരതം മുഴുവൻ ചുറ്റിസഞ്ചരിച്ചു, ഒരു ആൺകുഞ്ഞിന് ജന്മം നൽകി...കുടുംബവീട്ടിൽ വിശ്രമജീവിതം തുടരുന്ന ശ്രീക്കുട്ടി ഒടുവിൽ...സുഖവാസത്തിന് ശേഷം കുഞ്ഞും കാന്തനുമായി അതിർത്തി സംസ്‌ഥാനത്തിലേക്ക് യാത്രയായി.അഭിരാമിയുടെ നവനീതിന് ശേഷം ജനിച്ച

💬 Comments

View all comments