0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 995
മകൾ നവമി, ഹൈസ്‌കൂൾ പിന്നിട്ട് പ്ലസ് വണ്ണിൽ ആയി. ഇതൊക്കെയായിരുന്നു സംഭവവികാസങ്ങളിൽ ചിലവ. ഇതൊന്നും പക്ഷെ തീരെ അഭിയെ ബാധിക്കുന്ന പ്രശ്നങ്ങളെ ആയിരുന്നില്ല. എങ്കിലും നാട്ടിലെ ഇത്തരം കുറെ കേട്ടറിവുകൾ അവൻറെ കാതുകളെ തലോടി കടന്നുപോയ്കൊണ്ടിരുന്നു. ഇതിലൊക്കെ ഏറെ അഭിയെ അതിശയിപ്പിച്ചത്...ഇത്രയും നീണ്ട തുടർച്ചയായ ഗൾഫ് വാസത്തിൽ ഒരിക്കൽപോലും അലീന എന്ന തൻറെ മുന്കാമുകിയുമായി ബന്ധപ്പെടുന്ന എന്തെങ്കിലും ഒരു വാർത്ത, അഭിയുടെ കൺ,കാതുകളെ തേടി എത്തിയിരുന്നില്ല എന്നതായിരുന്നു. നോവ് പൊള്ളലേൽപ്പിച്ച അവൻറെ ഹൃദയത്തിനെ അറയിൽ നെരിപ്പോട് പോലെ ഞെരിഞ്ഞു നീറിപുകഞ്ഞു കൊണ്ടിരുന്ന ഭസ്‌മം മൂടിയ ചെന്തീകനലുകൾ അബോധമണ്ഡലത്തിൽ എന്നും അണയാത്ത ചിരാനാളമായിരുന്നു. എപ്പോഴും ഓർത്തിരിക്കാൻ കഴിയില്ലേലും ഒരു വിസ്‌മൃതിക്കും അവളെ കൈവിട്ടുകൊടുത്തു ഓടിയൊളിക്കാൻ സാധിക്കില്ലായിരുന്നവന് . അഭിക്ക് ലീന എങ്ങനെയാണോ ?...അതിനേക്കാൾ പതിൻമടങ്ങ് തീവ്രം ആയിരുന്നു, തന്നെ തീരെ ഓർമിക്കുകയേ ഉണ്ടാവില്ല എന്ന് അഭി ഉറച്ചു വിശ്വസിച്ച അലീനക്ക് അഭി. അവനെ മറക്കുന്നത് പോയിട്ട്, അവൻറെ നഷ്‌ടസ്‌മരണകൾ നിറഞ്ഞു തുളുമ്പാത്തൊരു രാവും പകലും ഉണ്ടായിരുന്നില്ല അവൾക്ക്... അവനെ കൈവിട്ട നാളുകൾക്ക് ശേഷം ഒരിക്കലും. അഭിയുമായി പങ്കിട്ട നല്ല നിമിഷങ്ങളുടെ തേന്മധുരത്തേക്കാൾ അധികം...ഒരുപക്ഷെ അവൾ ഓർത്തു പരിതപിച്ചു സമയം ചെലവിട്ടത് മുഴുവൻ , അവനോട് അവൾ കാണിച്ച കടുംകൈകൾ ആലോചിച്ചാവാം. അറിയാതെ ആണെങ്കിലും...ആ വേട്ടയാടലുകൾ എപ്പോഴും അവളുടെ ഉള്ളം മഥിച്ചു, കണ്ണീർ പൊഴിയിച്ചുകൊണ്ടിരുന്നു .ആവശ്യത്തിലധികം പണവും...സുഖസൗകര്യങ്ങളും ഓമനയായൊരു മകളും കൂടെ ഉണ്ടായിരുന്നെങ്കിലും....ലീനയുടെ ജീവിതം ഒട്ടും സുഖകരം അല്ലായിരുന്നു, എന്നതായിരുന്നു മറ്റൊരു മുഖ്യവസ്തുത. എങ്കിലും, എല്ലാമെല്ലാം കുഴിവെട്ടി മൂടാൻ ശ്രമിച്ചു, തൻറെ പ്രിയപ്പെട്ട 'മിലിമോൾ' ളിൽ അവൾ സകല സ്വർഗ്ഗവും

💬 Comments

View all comments