Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
കണ്ടെത്തി....എല്ലാവര്ക്കും മുൻപിൽ സ്വസ്‌ഥത അഭിനയിച്ചു, ആർക്കോ?...എന്തിനോ ?...വേണ്ടി അവൾ ജീവിതം തുടർന്നു. മിലിമോൾ ആകട്ടെ....തന്നിൽ അമ്മ അർപ്പിച്ച എല്ലാ വിശ്വാസങ്ങൾക്കും തുണ ഏകി, വിശ്വസ്തതയോടെ നല്ല പഠന മികവ് പുലർത്തി...എല്ലാറ്റിലും ഒന്നാമയായി അവൾ പഠിച്ചു മിടുക്കിയായി മുന്നോട്ടുപോയി.
രണ്ടായിരത്തി പതിനേഴ് (2017 ) പുതുവർഷാരംഭം....
രണ്ടായിരത്തി പതിനഞ്ഞ്ചു (2015 ) ന് ശേഷം സാമൂഹ്യ മാധ്യമങ്ങളും അതിലൂടെ ഉടലെടുത്ത വാട്ട്സ്ആപ്പ് കണക്കുള്ള ''ആപ്പ്ളിക്കേഷൻ കൂട്ടായ്‌മ''കളും തങ്ങളുടെ ശ്രദ്ധേയമായ പങ്ക് നിർവഹിച്ചു വിജയം വരിച്ചു മുന്നോട്ടുപോകുന്ന കാലയളവ്. ലോകത്തിൻറെ നാനാഭാഗങ്ങളിലെ നാനാ തുറകളിൽപ്പെട്ട സ്ത്രീ-പുരുഷ ബന്ധങ്ങളെ ഒന്നായി നിലനിർത്തി, അതിലൂടെ ശക്തമായി കൂട്ടിയിണക്കുന്ന അതിതീവ്ര കർമ്മോൽസുകതയിൽ മുഴുകിയ സമയം. സൗഹൃദയ ഐക്യങ്ങൾ ഏകസ്വരതയിൽ ഒന്നിച്ചുനിന്നപ്പോൾ ആവേശം മൂത്തു പിന്നവ യന്ത്രസങ്കേതങ്ങളിൽ നിന്ന് പുറത്തേക്ക് ചാടി. സദസ്സുകൾ സംഘടിപ്പിച്ചു, അന്യോന്യ നേർ കൂടിക്കാഴ്ച്ചകൾ ഒരുക്കി ഒരുമിച്ച് ഒത്തുചേരലായി തുടർന്ന് എല്ലാവരിലും കണ്ട നേരംപോക്കുകൾ .
അതിന് കേരളം ആകമാനം ഓളങ്ങൾ തീർത്തു നിറഞ്ഞു നീരാടാൻ കളമൊരുക്കിയത്...അക്കാലത്തു ''ക്യാംപസ് പുനഃസമാഗമം'' പ്രമേയമാക്കി ..ഇറങ്ങി.വൻ വിജയം സൃഷ്‌ടിച്ചു വമ്പൻ ഹിറ്റായി മാറിയ ''ക്ലാസ്സ്മേറ്റ്സ്'' എന്ന മലയാള സിനിമയുടെ പ്രചുരപ്രചാരം ഒന്നുകൊണ്ടു കൂടി ആയിരുന്നു. അതിൽ നിന്നെല്ലാം ഉൾകൊണ്ട് യൗവ്വനം ഒത്തുചേർന്ന വാട്ട്സ്ആപ്പ്'' കൂട്ടായ്മകൾ കേരളത്തിൽ വലിയ പ്രകമ്പനം തന്നെ സൃഷ്‌ടിച്ചു. തുടർ വർഷങ്ങളിലും അതിൻറെ അനുരണനങ്ങൾ 'ട്രെൻഡ്''കളായി കലാലയങ്ങളിൽ അലയടിച്ചു . സ്വാഭാവികമായും അഭിയുടെ കലാലയകൂട്ടായ്മയിലും ഇതൊരുപോലെ ഇടിമുഴക്കം കൊണ്ടു !. ആദ്യം മിതമായ നിലയിൽ '''സല്ലാപങ്ങള്'മായി ആരംഭിച്ചു...പിന്നെ കൂട്ടായ്‌മ തീർത്തത് ഭാരതത്തിന് അകത്തും പുറത്തും ചെറു കൂടിച്ചേരലുകൾ പ്രത്യേകം പ്രത്യേകമായി നടത്തി.
💬 Comments
View all comments