0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
ഇടയിൽ കടന്നുകൂടിയ വെറുമൊരു വഴിയാത്രക്കാരി മാത്രം ..അത്രതന്നെ !. എനിക്കുവേണ്ടീട്ട് അല്ലെങ്കിലും അടുത്ത് വരുന്ന...''സുഹൃത്‌സംഗമ''കൂടിക്കാഴ്ച കാംഷിച്ചു നീ നാട്ടിൽ വരാൻ തയ്യാറാവുക. കാരണം, അങ്ങനെങ്കിൽ -ഞാൻ വിളിച്ചു നീ വന്നു- എന്നുള്ള ദുഷ്‌പേരിൽ നിന്ന് നിനക്ക് രക്ഷപെടുകയും .ആവാം..എല്ലാവരെയും കണ്ട് സൗഹൃദം പുതുക്കി പോകുന്നു എന്ന് നിനക്ക് പറയുകയും ചെയ്യാം. ചുരുക്കത്തിൽ നമ്മൾ മൂന്ന് കൂട്ടരുടെയും എല്ലാ സംഗതികളും ഒതുക്കത്തിൽ നടത്തി മടങ്ങുക ആവാം.
ഒരു സുപ്രധാന കാര്യം കൂടി . കൂട്ടുകാർ മിക്കവരും നാട്ടിലേക്ക് വരാൻ തയ്യാറാവുന്നത്...ഈ വരുന്ന ഓണാവധിയോടെ ആയിരിക്കും. അതാവും ഇവിടെയും പുറത്തുനിന്നും വരുന്നവർക്കും...എല്ലാവിഭാഗർക്കും വളരെ സൗകര്യം. വരുന്നെങ്കിൽ നീയും അതിന് ശ്രമിക്കുക. ഇനിയും ഉണ്ടല്ലോ?...ധാരാളം സമയം. അതിന് വിഘാതമായി കമ്പനിഅവധി, ടിക്കറ്റ്, സാന്പത്തികം തുടങ്ങി എന്ത് പ്രശ്‌നം ഉണ്ടെങ്കിലും തുറന്നറിയിക്കുക. എന്തിനും നമുക്ക് പോംവഴി കണ്ടെത്താം. ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കാൻ ഉള്ളത്, പറയാനുള്ള കാര്യങ്ങൾ സ്വകാര്യം ആണെങ്കിലും നൂറു ശതമാനം സത്യസന്ധ്യ൦. ഇപ്പോൾ പറയാൻ എനിക്കും കേൾക്കാൻ, നിനക്കും ആയില്ലെങ്കിൽ...പിന്നൊരിക്കലും അതിന് ഒരു പ്രസക്തിയും ഉണ്ടാവില്ല. മറക്കാതിരിക്കുക !. നമ്മുടെ ജീവിതങ്ങൾക്ക് പിന്നത് ഒരു തീരാ നഷ്‌ടവും ആയേക്കാം. നിൻറെ മറുപടി പ്രതീക്ഷിച്ചു,മറ്റെല്ലാം നേരിൽ കണ്ട് പറയാം എന്ന വിശ്വാസത്തോടെ...സ്വന്തം,അലീന അമൽദേവ്. ലീനയുടെ പൊടുന്നനെ പ്രത്യക്ഷപ്പെട്ട ശബ്ദസന്ദേശത്തിന്, കേരളത്തിൽ പോകുന്നതിനെ കുറിച്ചാലോചിച്ചു ഒരെത്തും പിടിയിലും എത്താതെ... എന്ത് ഉത്തരം കൊടുക്കണം എന്നറിയാൻ കഴിയാതെ,അഭി കുഴങ്ങി.അവളുടെ വാക്കുകൾ പലവുരു ആവർത്തിച്ചാവർത്തിച്ചു അവൻ . അതിൻറെ ആഴവും അർത്ഥവും അന്തരാർഥങ്ങളും അളന്ന്...കൂട്ടിക്കിഴിച്ചു മണിക്കൂറുകളോളം ഗഹനമായ ചിന്തക്ക് വച്ചു. എന്നിട്ടും...നാട്ടിൽ പോക്കിനെക്കുറിച്ചു മാത്രം ചിന്തിച്ചു എങ്ങുമെത്താതെ നിന്നു.

💬 Comments

View all comments