Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
കയറൽ സാധ്യമാവാതെ, നമ്മൾ ആകെ തളർന്നു തകർന്നുപോയത്. എങ്കിലും...ലോകത്തിലെ ഏതോ രണ്ട് കോണുകളിൽ രണ്ട് വെറും ''മനുഷ്യർ'' ആയി നാം രണ്ടും ജീവിക്കുന്നു. നമ്മുടെ മറ്റെല്ലാ സുഹൃത്തുക്കളും പഴയ ബന്ധങ്ങൾ മാറ്റുരച്ചു പുതുക്കി... ഇന്നും സൗഹൃദങ്ങൾ ഉള്ളിൽ കാത്തുസൂക്ഷിച്ചു ജീവിതം തുടർന്ന് പോകുന്നു.നമ്മൾ മാത്രം എന്തേ...?. ഇത്രയൊക്കെയായെങ്കിലും...കാലം ഇത്രയധികം പിന്നിട്ടെങ്കിലും....നമ്മുടെ പഴയ ആ ബന്ധത്തെ നമ്മുടെ ശിഷ്‌ടമനസ്സുകളിൽ നിന്നങ്ങനെ വേരോടെ പിഴുതെറിയാൻ നമുക്ക് കഴിയുമോ ?. ഇത്രയും വര്ഷം പിന്നിട്ട്...കൗമാരവും യൗവ്വനവും ചുമ്മാ കൈവിട്ട് നമ്മൾ വാർദ്ധക്യത്തിലേക്ക് നടന്നടുക്കുന്നു. അതുകഴിഞ്ഞു വെറും ഓർമ്മയായ് മാത്രം നാം മണ്ണിൽ അലിഞ്ഞു ചേരും മുമ്പെങ്കിലും....പഴയ ആ വെറും സൗഹൃദ ബന്ധത്തിൻറെ അളവുകോൽ വച്ചെങ്കിലും ഒന്ന് അന്യോന്യം കണ്ടുമുട്ടണ്ടെ ?ശേഷം,...പരസ്പരം പറയാനുള്ളതും .കേൾക്കാനുള്ളതും.....പറഞ്ഞും കേട്ടും... ''ഒന്ന് കണ്ട്'', മാപ്പുകൾ ഏറ്റുപറഞ്ഞു,എന്നെന്നേക്കുമായി വിടചൊല്ലി പിരിയാമല്ലോ ?.അതിന്, ഒരവസരം...ഒരേയൊരു അവസരം തമ്മിൽ ലഭിക്കുന്നെങ്കിൽ...അതൊരു നല്ല കാര്യമല്ലേ ?. ഒന്ന് നേരിൽ കാണുന്നത് പോയിട്ട്, ഇന്നത്തെ ആ മുഖം ''ഫോട്ടോ''യിലൂടെ എങ്കിലും ആരും കാണണ്ടാ എന്നൊരു പിടിവാശി നിനക്കുള്ളിൽ ഉള്ളത് കൊണ്ടാവാം...സകലിടത്തും, സമൂഹ മാധ്യമങ്ങളിൽ പോലും നീയത് മറച്ചു പിടിക്കുന്നതെന്ന് എനിക്കറിയാം.ഞാൻ .ചെയ്തതും..അത്രക്ക് മാപ്പർഹിക്കാത്ത കുറ്റം ആണെന്നുള്ള തിരിച്ചറിവും എനിക്ക് നന്നായുണ്ട്. . പക്ഷെ, ഒന്ന് കാണണമെന്നും...അത്യാവശ്യം ചിലത് സംസാരിക്കണമെന്നുമുള്ള ഒരു ഗൗരവമായ അപേക്ഷ എനിക്കുണ്ട്. അത് ഞാൻ നിനക്ക് മുന്നിൽ വക്കുന്നു.ഒരു മാപ്പപേക്ഷയായി കരുതി എങ്കിലും നീയത് പരിഗണിക്കുമെന്ന് വിശ്വസിക്കട്ടെ. ഞാൻ ഇവരുടെ കൂട്ടായ്മയിൽ പെട്ട ആളോ അതിൻറെ ഒത്തുകൂടലിനായി ചുക്കാൻ പിടിക്കുന്ന അമരക്കാരിയോ അല്ല. നിന്നെ ഇത്രിടം വരെ ഒന്ന് എത്തിക്കണമെന്ന് വിചാരിച്ചു,
💬 Comments
View all comments