Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
പകച്ചുപോയ യൗവ്വനം !...............
'' അഭിക്ക്''....എന്ന് പരാമർശിച്ചു, അതേ മാധ്യമത്തിൽ അവന് ആദ്യം എത്തുന്നത്...അലീന എന്ന് സ്വയം വെളിപ്പെടുത്തി കൊണ്ടുതന്നെയുള്ള ഒരു ലോല ലിഖിതരൂപ സന്ദേശമായിരുന്നു. അതിൽ,- നാട്ടിൽവച്ചു നമ്മൾ പഴയ സുഹൃത്തുക്കളുടെ വാട്ട്സ്ആപ്പ് കൂട്ടായ്മ ഒരു സുഹൃത് സംഗമം സംഘടിപ്പിക്കുന്നു. ഇനിയും നീ അതിൽനിന്ന് ഒഴിഞ്ഞുമാറി ഒളിച്ചു നിൽക്കാതെ വന്ന് പങ്കെടുത്തു നിൻറെ മഹനീയ സാന്നിധ്യംകൊണ്ട് സദസ്സ് മംഗളമാക്കി തരണം- എന്ന കൂട്ടുകാർ പലപ്പോഴായി തന്നോട് ആവശ്യപ്പെട്ട് മടുത്ത സംഗതികൾ ആവർത്തിച്ചു ഓർമ്മിപ്പിച്ചുകൊണ്ടുള്ളൊരു വെറും ദൂത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിന് അഭിക്കുട്ടാൻറെ യാതൊരു പ്രതികരണവും കാണാഞ്ഞിട്ടാവും...അടുത്തതായി വന്നത്, കാതിൽ തേന്മഴ പൊഴിക്കുന്ന....ലീനയുടെ സ്വന്തം സ്വരമാധുരിയിലൂടുള്ള അഭിയെ തൊട്ടുണർത്തിയ കിളിമൊഴികളായ വാക്കുകളുടെ കുളിർപ്രവാഹം !.
''അഭീ...ഇത് ആരാണെന്ന് നിനക്ക് മനസ്സിലായി കാണുമല്ലോ ?.അതോ എന്നെ നീ പൂർണ്ണമായി മറന്നുകഴിഞ്ഞോ ?.രണ്ടായാലും...നിന്നോട് ചിലത് അടിയന്തിരമായി സൂചിപ്പിക്കുവാനാണ് അനവസരത്തിലുള്ള എൻറെയീ കടന്നുകയറ്റം !. അതിന് കഴിഞ്ഞ തവണത്തെപോലെ മൗനമായ് ഒഴിഞ്ഞുമാറാതെ, തൃപ്തികരമോ?... അല്ലാതെയോ ?...ഉള്ള എന്തെങ്കിലും ഒരു ഉത്തരം നീ നൽകും എന്ന ആത്മവിശ്വാസത്തോടെ ഞാൻ തുടങ്ങട്ടെ. എന്റെ ഈ '' ആകസ്മിയ വരവ്'', ഒരിയ്ക്കലും നീ പ്രതീക്ഷിച്ചത് എന്നല്ല, ആഗ്രഹിച്ചതും ആവില്ല എന്നെനിക്കറിയാം. അതാണല്ലോ എൻറെയും നിൻറെയും ജീവിതങ്ങളിലൂടെ ആകെ കടന്നു പോയതും. കുറ്റപ്പെടുത്തുക അല്ല !...എങ്കിലും പറയട്ടെ,വെറും നിസ്സാര സൗഹൃദത്തിൽ തുടങ്ങി...എന്തൊക്കെയോ ആയി വളർന്നു...പിന്നെ അതിലും എന്തൊക്കെയോ ആയി ''പടർന്നു പന്തലിച്ചു'', വേർപിരിയാൻ കഴിയാത്തോണം ഒരു വലിയ ബന്ധമായി നാം നിന്നു. പിന്നെ, തീർത്തും അവിചാരിതമായൊരു വിള്ളൽ...ഒരു പതനം...നമ്മുടെ ജീവിതങ്ങളിൽ ഉണ്ടായി. അവിടെയാണ് മറ്റൊരു അതിജീവനമില്ലാതെ....തിരിച്ചൊരു കര
💬 Comments
View all comments