0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
ഒരിക്കലും ശാട്യം പിടിക്കരുത് !. നിൻറെ കാര്യത്തിൽ, നിനക്ക് വേണ്ടി മാത്രമാണ് അന്ന് ഞങ്ങൾ നിൻറെ പക്ഷം പിടിച്ചത്.
കുറെയധികം വർഷങ്ങൾ...കാര്യങ്ങൾ എല്ലാം അങ്ങനെതന്നെ പോയി. ആരുമാരും ആരുമായും വലിയ അടുപ്പമൊന്നുമില്ലാത്ത, ആർക്കും തിരക്കാണ് നേരം തികയാത്ത...എല്ലാവര്ക്കും തിരക്കുപിടിച്ച കുറെ കാലയളവുകൾ !. ഒടുവിൽ...സോഷ്യൽ മീഡിയ വന്ന്, തഴച്ചു വളർന്ന്...വേര് പിടിക്കാൻ തുടങ്ങിയപ്പോൾ...''ഓർക്കൂട്ട്'', ''ഫേസ്‌ബുക്ക്'', തുടങ്ങി ഓരോ വഴിയും ജനാലകളും തുറന്നിട്ട്...എല്ലാവരും എല്ലാവരെയും കുറേശ്ശെ അറിയുവാൻ തുടങ്ങി. അങ്ങനെ കൂട്ടത്തിൽ നമ്മളിൽത്തന്നെ;പലരും പലരെയും അറിഞ്ഞും തിരിച്ചറിഞ്ഞതും പഴയ ബന്ധങ്ങൾ തിരഞ്ഞുപിടിച്ചു പുനഃസ്‌ഥാപിച്ചു പുതിയ ബന്ധങ്ങൾ ഉണ്ടാക്കാൻ ശ്രമം ആരംഭിച്ചു. അക്കൂട്ടത്തിൽ നമ്മളിൽ കുറേപേർ അറിയാവുന്ന കുറേപേർ ഒക്കെ വിളിച്ചു ചേർത്ത്. ഒരുപാട് പേര് ഒപ്പം വരാൻ കൂട്ടാക്കിയെങ്കിലും...ക്ഷണിച്ച കൂട്ടത്തിൽ, അലീനയെ പോലെ ചിലർ മാത്രം ഒരലിവും കാണിക്കാതെ മാറിനിന്നു. അത് ഗൗരവത്തിലെടുക്കാതെ, കൂട്ടായ്മ വളർന്നു...വലിയ കൂട്ടുക്കെട്ടും വാട്ട്സ്ആപ്പ് ഗ്രൂപ്പും ഒക്കെ ആയശേഷം, നമ്മളിൽ പലരാലും...നേരിട്ട് സ്ത്രീ സുഹൃത്തുക്കളെ കൊണ്ടും അവളെ വീണ്ടും വിളിപ്പിച്ചു. അവിടെയും പിടി തരാതെ, നിസ്സാരമാക്കി അവൾ വഴുതി മാറി കളിച്ചപ്പോൾ...പിന്നെ, അങ്ങനെയുള്ളവരോട് ഉള്ള ശ്രമങ്ങളേ ഞങ്ങൾ ഉപേക്ഷിച്ചു. നീയും ഞങ്ങൾക്ക് പിടിതരാതെ, അവളെപോലെ കുറേനാൾ ഞങ്ങളിൽ നിന്ന് ഒളിച്ചു കളിച്ചല്ലോ ?. ഒടുവിൽ...നീയും വന്നു ചേർന്നെങ്കിലും തീർത്തും നിശ്ശബ്ദനായി തുടരുകയായിരുന്നല്ലോ?...കുറേനാൾ. അതുമെല്ലാം കഴിഞ്ഞു, വളരെ നാളുകൾക്ക് ശേഷമാണ് പിന്നെ ലീനയുടെ ഒരുവല്ലാത്ത ''പ്രസൻസ് ''.ഞങ്ങളെയെല്ലാം തികച്ചും ഞെട്ടിത്തരിപ്പിച്ചുകൊണ്ട്...വളരെ അപ്രതീക്ഷിതമായി ആണ് അവളുടെ ആകസ്മിക കടന്നുവരവ് ഞങ്ങൾ കാണുന്നത്. '' എഡ്വേർഡ് ഇടക്കുകയറി....'' ആ വരവ് എങ്ങനെയാണെന്ന് ആരും ശരിക്ക് ഓർക്കുന്നുണ്ടാവില്ല. അവളെ ക്ഷണിച്ചതും....അവളെത്തന്നെയും

💬 Comments

View all comments