0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
മറന്ന്, കൂട്ടായ്മ, നല്ല വിഷയാസ്പദ ചർച്ചകളും തമാശകളും കൊണ്ട് സജീവമായി പോകുന്നതിനിടയിൽ...എങ്ങനെയോ?...ആരുമായോ?...ബന്ധപ്പെട്ടു കടന്നുകേറി, സർവ്വരെയും ഞെട്ടിച്ചുകൊണ്ട് പൊടുന്നനെയുള്ള ഒരു പ്രത്യക്ഷപ്പെടൽ ആയിരുന്നു അവളുടേത്. '' എഡ്വേഡ് നിർത്തിയപ്പോൾ ഷമീർ തുടങ്ങി....''അതും വലിയ കാലവ്യത്യാസമൊന്നുമില്ല. വന്നത് ഈ അടുത്ത സമയത്തുതന്നെ. കൂടിയാൽ ഒരു നാല് മാസം...പക്ഷെ, വന്നപ്പോളേ അവൾ ശരിക്കും സജീവമായി, ഒറ്റ ദിവസംകൊണ്ട് എല്ലാവരെയും നല്ലരീതിയിൽ കയ്യിലെടുക്കുകയും ചെയ്‌തു''. ഹരി ഗോവിന്ദ് വീണ്ടും...''അതെ, വളരെഅടുത്തു. അതിലൂടൊക്കെ, ഞങ്ങൾക്ക് അന്നേ ഒരു കാര്യം വളരെ വ്യക്തമായിരുന്നു''. ആകാംക്ഷ മുറ്റി, അഭി ഇടക്ക് കയറി....'' അതെന്തുവാ ?....'' പിറകിലേക്ക് നോക്കി ഹരി തുടർന്നു....'' നിന്നെ കണ്ടുമുട്ടാനുള്ളൊരു കുറുക്കുവഴി തേടി ഉള്ള ഒരു വരവ് മാത്രമാണ് പൊടുന്നനെയുള്ള അവളുടെ പൊട്ടി മുളക്കലിന് പിന്നിൽ... എന്ന്''. അഭി വീണ്ടും ഇടയിൽ കയറി...'' അതെന്താടാ അങ്ങനെ തോന്നാൻ?...പ്രത്യേകിച്ച് കാരണം.....'' ചോദ്യം സ്വയം ഏറ്റെടുത്തു എഡ്വേഡ്...''ലീന ജോയിൻ ചെയ്‌തു ഗ്രൂപ്പിൽ ആക്റ്റിവായി വന്നശേഷം...അവൾക്ക് അറിയേണ്ടുന്നതും....അന്വേഷിക്കുന്നതും ഒക്കെയും നിന്നെ, നിന്നെക്കുറിച്ചു മാത്രമായിരുന്നു. നിന്നെ അറിയാനും...കണ്ടെത്തുവാനുമായി അവൾ വല്ലാതെ തത്രപ്പെടുന്നത്, നിരാശയാകാതെ, എല്ലാവരിലുമായി തുടരെ അന്വേഷണങ്ങൾ വ്യാപിപ്പിക്കുന്നതും പലപ്പോഴും കാണാമായിരുന്നു. ഇതൊക്കെ കണ്ടാൽ തലയിൽ ആള് താമസം ഉള്ളവർക്ക് അറിയാൻ കഴിയില്ലേ, അവളുടെ
പെട്ടെന്നുള്ള കടന്നുവരവിന് പിന്നിലെ ലക്ഷ്യം ?. ഒടുക്കം...ഒക്കെ കണ്ടുംകേട്ടും ക്ഷമയറ്റു ഞങ്ങൾക്കുതന്നെ അങ്ങോട്ടുകയറി അവളോട് ചോദിക്കേണ്ടി വന്നു...അവളുടെ പൊടുന്നനെ ഉള്ള മനം മാറ്റത്തിൻറെ കാരണങ്ങളെ കുറിച്ചെല്ലാം. '' ഷമീർ വളയം തിരിച്ചുകൊണ്ട് തന്നെ, എടു നിർത്തിയടുത്തു നിന്ന് പൂരിപ്പിച്ചു തുടങ്ങി...'' അവളിലെ ആ പുതിയ പരിവർത്തന സ്വഭാവം അത്രക്ക് ഞങ്ങടെ ഒക്കെ മനസ്സുകളെ അമ്പരപ്പിച്ചിരുന്നു.

💬 Comments

View all comments