Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
?...എനിക്കത് ഉറപ്പിക്കണം ആയിരുന്നു. ഞാൻ ഒളിച്ചു പിടിക്കാതെ തന്നെ നേരിട്ട് ചോദിച്ചു...'' ഇത്രയും കാലങ്ങൾക്ക് ശേഷം ഈ വെളിപ്പെടുത്തലും കുറ്റബോധവും ഒക്കെകൊണ്ട് നീ ശരിക്കും അർത്ഥമാക്കുന്നത് എന്ത് ?. ഏതെങ്കിലും ഒരു ലക്‌ഷ്യം കൈവരിക്കാൻ ആകുമോ നിനക്കിനി ?. ഉത്തമമായ ഒരു ഉത്തരത്തിന് പകരം...അവൾ അവളുടെ ഭാഗം തുടരുകയാണ് ചെയ്‌തതപ്പോൾ .അതിൽ എല്ലാം ഉണ്ടായിരുന്നു. നീ പണ്ട് ഞങ്ങളോട് വ്യാഖ്യാനിച്ചിരുന്ന, നിങ്ങളുടെ നിസ്വാർത്ഥ പ്രണയം മുതൽ....കൂട്ട ആത്മഹത്യ എന്ന ഭീഷണിയുടെ മുൾമുനയിൽ നിർത്തി വീട്ടുകാർ അവളെ അവൾക്കിഷ്‌ടപ്പെടാത്ത മറ്റൊരു വിവാഹം നിർബന്ധിച്ചു നടത്തിയത് തുടങ്ങി...അവളുടെ ജീവൻറെ ജീവനായ മകൾക്ക് വേണ്ടി പിന്നെയും ഒരിക്കൽ കൂടിയും നിന്നെ പരിത്യജിക്കേണ്ടി വന്നത് വരെയുള്ള സംഭവങ്ങൾ മുഴുവൻ. എല്ലാമെല്ലാം നിനക്കറിയാവുന്നത് ആയതുകൊണ്ട്, ഒന്നും ഞങ്ങളിവിടെ ആവർത്തിക്കുന്നില്ല. എങ്കിലും ഞങ്ങൾക്ക് പറയാനുള്ളത്....ഇവിടെ, നിൻറെ വിധിയും...ദൗർഭാഗ്യങ്ങളും മാത്രമാണ് യഥാർത്ഥ പ്രതി. ലീനയെ നമുക്ക് ഒരു വിധത്തിലും കുറ്റം പറയാൻ ഒക്കുകില്ല. അവൾ ഒരു പെണ്ണല്ലേ ?...അവളുടെ സാഹചര്യങ്ങൾ കൂടി നമ്മൾ മാനിക്കണ്ടെ ?...എത്രയെന്ന് വിചാരിച്ച
അവൾ?....നമ്മളെ പോലൊന്നും ഒരു പെണ്ണിന് ചിലപ്പോൾ ആയെന്ന് വരില്ല. ഇനിയും നീ പഴയതൊന്നും ഓർത്തു ഓടിയൊളിക്കാൻ നിൽക്കാതെ, അവളുടെ വികാരങ്ങൾക്കൊത്തു നിൽക്കാനും...എല്ലാം മനസ്സിൽ ഉൾകൊണ്ട് അവളോട് പൊറുക്കാനും...ഇനിയെങ്കിലും തയ്യാറാവണം. '’
ഷമീർ തുടർന്നു......'' മാത്രവുമല്ല. അന്ന് അവസാനം ലീനയെ നേരിട്ടശേഷം നീ, യാത്രപറഞ്ഞു നേരെ പോയത് ഗൾഫിലേക്ക് .അവിടെ നാട്ടിലേക്ക് ഒരു പ്രാവശ്യം പോലും അവധിക്ക് വരാതെ, നീണ്ട പതിനഞ്ച് വർഷത്തോളം സ്‌ഥിരമായി നീ...ആര് എന്തൊക്കെ ന്യായീകരണം നിറത്തിയാലും...ആ അജ്ഞാതവാസത്തിൻറെ പഴിയും കൂടി ആ പാർവതിൻറെ ചുമലിൽ ആവും
💬 Comments
View all comments