0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
വഡവഴുക്ക. എല്ലാറ്റിനും പരിഹാരം കാണുമ്പോൾ അതുകൂടി നീ പരിഗണിക്കണം, അത്രേയുള്ളൂ.'' പിന്നെ, ചുണ്ടിൽ ഒളിച്ചുവച്ച ചെറു പുഞ്ചിരിയോടെ...അഭി പതിയെ പറഞ്ഞു,,,'' ഓ...അതൊക്കെ എല്ലാം കഴിഞ്ഞിട്ട് കാലം എത്രയോ ആയി. എല്ലാമെല്ലാം ഞാൻ എന്നേ മറന്നു. ഓർക്കുവാൻ ഒട്ടും ഇഷ്‌ടമില്ലാത്ത കാര്യങ്ങളുടെ കൂടെക്കൂട്ടി പിന്നെയും എത്രയോ പ്രവാസ ജീവിത കാലം !.'' നെടുവീർപ്പിനുശേഷം, അവൻ വീണ്ടു തുടർന്നു...'' പിന്നെ വിവാഹം....അത് സ്വർഗ്ഗത്തിൽ ആയാലും...ഭൂമിയിൽ ആയാലും...ജീവിത കാലത്തിങ്കൽ ഒരിക്കൽ മാത്രമേ ഉണ്ടാവൂ. ലീനയുമായി അത് നിശ്ചയിച്ചു ഉറപ്പിച്ചു കാത്തിരുന്നിട്ടും...വഴിമാറി അകന്ന് പോയപ്പോഴേ തീരുമാനിച്ചതാ , ഇനി ഈ ജന്മത്തിലേക്ക് മറ്റൊരാളെ വരവേൽക്കുകയെ വേണ്ടാ എന്ന്. കഴിഞ്ഞതെല്ലാം മാച്ചുകളഞ്ഞു, മറ്റൊരു പുതിയ പങ്കാളിയെ തിരഞ്ഞെടുത്തു ഉൾക്കൊള്ളാൻ...ഈ മനസ്സുകൊണ്ട് ഒരിക്കലും ആവില്ല, അതാ. '' എഡ്വേർഡ്....'' ശരി, നിൻറെ ചിന്തയും തീരുമാനങ്ങളും ഒക്കെ ഞങ്ങളും അംഗീകരിച്ചു തരുന്നു അഭി. ഒരു പരിധിവരെ അതാണതിൻറെ സാരിയും ന്യായവും സമ്മതിക്കുന്നു. പക്ഷേ, ഈ നീണ്ട കാലഘട്ടത്തിനിടയിൽ ഇടക്ക്... വല്ലപ്പോഴും എങ്കിലും നിൻറെ മനസ്സമാധാനത്തിനോ?...അല്ലെങ്കിൽ നാട്ടുകാരെ ബോധിപ്പിക്കാൻ എങ്കിലും....നാട്ടിൽ ഒന്ന് വന്നു പ്രായമായവരെ ഒക്കെ ഒന്ന് കണ്ട് മടങ്ങാമായിരുന്നു...നിനക്ക്. ആ ഉപേക്ഷ നിൻറെ അക്ഷന്തവ്യമായ തെറ്റായിട്ട് മാത്രമേ ഞങ്ങൾക്ക് കാണാൻ കഴിയൂ. പോട്ടെ,,,'' എഡ്വേർഡ് നിർത്തിയടുത്തു ഹരി കൂട്ടിച്ചേർത്തു....'' അതെ, അതിനും...ഒന്നുമറിയാത്ത, പ്രായമായ രക്ഷിതാക്കളോട് എന്തിനായിരുന്നു ഇത്രയധികം പിടിവാശി ?. ആ ദുഷ്‌പേര് കൂടി പാവം ആ ലീനയുടെ തലയിൽ വീണത് മാത്രം മിച്ചം !. എന്നിട്ടും...നിൻറെ തിരിച്ചുവരവിന് കളമൊരുങ്ങാൻ...അവളുടെ ഇടപെടീലുകൾ തന്നെ വേണ്ടിവന്നു എന്നതാണ് അതിലുമൊക്കെ ഏറെ വിരോധാഭാസം !. ആ എന്തായാലും...നീ പുതിയ ഒരാളെ

💬 Comments

View all comments