0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
വരവേൽക്കാൻ മാത്രമേ ഇഷ്‌ടക്കേട്‌ ഉണ്ടെന്ന് പറഞ്ഞൂള്ളല്ലോ ?... .അവളെ എതിരേൽക്കാൻ വിഷമം ഉണ്ടെന്ന് പറഞ്ഞില്ലല്ലോ ?...അത് സമാധാനമായി'' . അതിനിടക്ക് കേറി അഭി....'' എനിക്കൊരിക്കലും ഒരു പിടിവാശിയും...ആരോടും ഒരു പ്രതികാരവും ഒന്നും...ഈ കാര്യത്തിൽ തോന്നിയിട്ടേ ഇല്ല. അതാണ് എനിക്ക് ഇപ്പോഴും, ഇങ്ങനെയൊക്കെ ആവാനും കഴിയുന്നത്. ജീവിതത്തിൽ, എനിക്കിനി ഒരിക്കലും മറ്റൊരു വിവാഹമേ വേണ്ടാ എന്നൊരു സുനിശ്ചിത തീരുമാനം എടുത്തതും....ആവർത്തിച്ചു ആവർത്തിച്ചുള്ള വീട്ടുകാരുടെ നിർബ്ബന്ധങ്ങൾക്ക് , ആവില്ല എന്ന് തീർത്തു പറഞ്ഞു ഒഴിഞ്ഞതും...ഒരു തെറ്റാണോ ?.എന്നെക്കുറിച്ചു ''എല്ലാം''അറിയുന്ന അവർക്ക്, കുറച്ചെങ്കിലും എന്നെ മനസ്സിലാക്കാൻ ശ്രമിച്ചു
കൂടായിരുന്നോ ?. ബോംബെയിൽ ആയിരുന്ന കാലഘട്ടം മുതൽക്കേ, മറ്റൊരു കല്യാണം ആവശ്യപ്പെട്ട് അവർ സ്‌ഥിരമായി നിർബ്ബന്ധമോട് നിർബ്ബന്ധമാ. നാട്ടിൽ മടങ്ങി വന്നശേഷവും അതിൻറെ പേരും പറഞ്ഞു...വഴക്കും വക്കാണവും...ഒടുക്കം ''തല്ല്''വരെ കൂടി, എല്ലാവരിൽ നിന്നും തെറ്റിപ്പിരിഞ്ഞു തന്നാ ഞാൻ പിന്നെ, ഗൾഫിലേക്ക് വണ്ടികേറാൻ ഇടയായത്. അതിനിടക്ക്, എല്ലാരും കൂടി ചേർന്ന്...ഞാൻ അനിയത്തിക്കുട്ടിയെ പോലെ കണ്ടിരുന്ന.... മുറപ്പെണ്ണ് ശ്രീമോളെ കൂടി ഇതിനിടക്ക് വലിച്ചിഴച്ചിട്ട്, എന്നെകൊണ്ട് അവളെ കെട്ടിക്കാൻ...ഒരു കുടിലശ്രമം കൂടി നടത്തി നോക്കി. അതുകൊണ്ടാ, ഇനി ബോംബെ വേണ്ടാ...ആർക്കും പെട്ടെന്ന് എത്തിപ്പിടിക്കാൻ സാധിക്കാത്ത... കുറേക്കൂടി ദൂരം തന്നെ ഇരിക്കട്ടെ എന്ന് കരുതി ദുബായിലേക്ക് തന്നെ ഞാൻ കുടിയേറാൻ ഇടയായതും. ശ്രീക്കുട്ടി, പാവത്തിനെ ഞാൻ പിന്നെ, ഞാനായിട്ട് ഇടപെട്ട്, മറ്റൊരു ബന്ധം കണ്ടെത്തി...കല്യാണം നടത്തിച്ചു കൊടുത്തു ആ കുരുക്കിൽ നിന്ന് രക്ഷപെടുത്തി. എന്നിട്ടും, ആ നിർബന്ധങ്ങളും വാശിയും നിർത്താൻ തയ്യാറായോ അവർ ?. അതൊന്നും അവസാനിപ്പിക്കാതെ വെറുതെ ഞാൻ നാട്ടിലോട്ട് വന്നു പ്രശ്നങ്ങൾ കൂടുതൽ ''സങ്കീർണം'' ആക്കാതിരിക്കാൻ

💬 Comments

View all comments