0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]

Author : Kambikathakal Read All Parts 1K
പുഞ്ചിരിയോളം വലുതല്ലായിരുന്നു. കുഞ്ഞുവാക്കിൽ ഒതുക്കി നിർത്തിയവൻ മൊഴിഞ്ഞു....'' ഏയ്, അങ്ങനൊന്നും ഇല്ല ലീന...ശ്ശേ....വരാൻ ഉറപ്പിച്ചു, വന്നു...അത്രതന്നെ !. '' അവൾ ഉണ്ടക്കണ്ണു കൊണ്ട് എല്ലാവരെയും ഒന്ന് പാളിനോക്കി...എന്നിട്ടു പറഞ്ഞു, '' എല്ലാവരെയും എന്നുപറഞ്ഞാൽ... എന്നെ ആണ് ഉദ്ദേശിച്ചത്...നമ്മൾ എല്ലാരേയും അല്ല. '' പിന്നെ തുടർന്നു...'' അഭിയുടെ ആച്ചിരി മായാതെ, ഇപ്പോഴും അതുപോലെ ബാക്കിയുണ്ട്. ഞാൻ വിചാരിച്ചു, നീ അറബിനാട്ടിൽ ഒക്കെ ചെന്ന്...അറബികളുമായി ചേർന്ന് വലിയ പരിഷ്ക്കാരിയായി മാറി കാണുമെന്ന്...ആരെയും തിരിച്ചറിയാനാവാതെ . നമുക്കൊക്കെ ഇതുപോലെ പിടിതരുമെന്ന് ഒരിക്കലും കരുതീല്ല. താടി വളർത്തി ഇങ്ങനൊരു രൂപവും ഞാനൊരിക്കലും പ്രതീക്ഷിച്ചില്ല. ഇങ്ങനെ താടി വളർത്തുന്നത് കൊണ്ട് അവിടെ പ്രത്യേകിച്ച് കുഴപ്പം ഒന്നുമില്ലേ ? ''. ഒരുകയ്യാൽ തൻറെ താടി മൊത്തത്തിൽ ഉഴിഞ്ഞു, തലോടിക്കൊണ്ടേ...അവളുടെ വലിയ ചോദ്യങ്ങൾക്ക് ചെറുവാക്കിൽ മറുപടി അറിയിച്ചു വീണ്ടും തൃപ്തിയടഞ്ഞു അഭി....'' ഏയ്, കുഴപ്പമൊന്നുമില്ല...അതൊക്കെ അങ്ങനെ പോകും...ഞാൻ ഞാനല്ലേ ?...''. എന്തോ ?...അവൻറെ ആ ലാളിത്യം ലീനയിൽ കഠിനമായ വേദനകൾ പാകി. ഉള്ളം തേങ്ങി. തുളുമ്പി തുടങ്ങിയ കണ്ണീർകണങ്ങൾ...ആരുമറിയാതെ കയ്യ് വെള്ളയിൽ അമർന്നിരുന്ന തൂവാലയാൽ അവൾ പതിയെ തുടച്ചുമാറ്റി, വീണ്ടും ചോദിച്ചു....'' അഭീ നീ എന്താ ഇങ്ങനെ ?...നിനക്കൊന്നും ചോദിക്കാനില്ലേ എന്നോട്. വന്നു പെട്ടുപോയതിൻറെ കുറ്റബോധത്തിൽ ഇരിക്കുകയാവും അല്ലേ ?. വരുന്ന വഴി, നിങ്ങളോടും ഇങ്ങനെ ആയിരുന്നോ ?...അതോ എന്നോട് മാത്രമാണോ ഇങ്ങനൊക്കെ ?. നമ്മുടെ കൂട്ടത്തിൽ നന്നായി സംസാരിക്കുന്ന ഒരാൾ ആയിരുന്നല്ലോ അഭി, എന്നിട്ട് ഇപ്പോൾ എന്താ ഇങ്ങനെ ആയത് ?''. പിറകെ മറുപടിയുമായി എത്തിയത് എഡ്വേർഡ് എന്ന എടു....'' അത് ഇപ്പോളല്ല
, നിങ്ങളുടെ

💬 Comments

View all comments