Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
കല്യാണം അലസ്യ നാളുമുതലെ അവൻ അങ്ങനാ. അന്ന് നിൻറെ കെട്ടിന്റന്ന് ഞങ്ങളവനെ കണ്ടുമുട്ടിയപ്പോഴും... ഇങ്ങനെ ഒന്നും മിണ്ടാതെ, എല്ലാം കേട്ടുകൊണ്ട് മാത്രം ഇരിക്കുന്ന പതിവ് ആയിരുന്നു. ഇപ്പോഴും അറിയില്ല, ആ വിഷമങ്ങളൊക്കെ തീർത്തു മാറിയോ ?...ഇല്ലയോ എന്ന്. വരുന്ന വഴിയിലും ഇങ്ങനൊക്കെ വെറും കാഴ്ച്ചയും കണ്ടുകൊണ്ട് ഇരിക്കയായിരുന്നു കക്ഷി, സംസാരിച്ചത് മുഴുവൻ ഞങ്ങളാ. ''.
'' അതെയോ ?...'' കണ്ണീർ അടരാതിരിക്കാൻ പരമാവധി ശ്രമിച്ചു, ഇടറിയ കണ്ഠത്തോടെ അവൾ അറിയിച്ചു....'' എന്നാൽ നിങ്ങളെങ്കിലും എന്തെങ്കിലും സംസാരിക്കു....ഞാൻ മാത്രം ഇങ്ങനെ ചിലച്ചുകൊണ്ടേ ഇരുന്നാൽ പോരല്ലോ ?. എന്തൊക്കെയുണ്ട് നിങ്ങടെ വാർത്തകളും വിശേഷങ്ങളും...?. വാട്ട് എബൗട്ട് യു ഗയ്‌സ്...കൊച്ചി, ചെന്നൈ,ബാന്ഗ്ലൂർ....അതൊക്കെ പറയൂ....?. ''
അത് കേട്ടിട്ട് എന്നവണ്ണം ഹരിഗോവിന്ദ്...''ലീനെ , നിനക്കറിയാമല്ലോ ഞങ്ങളെ ?. ''കത്തിവീരന്മാർ '' എന്ന് പണ്ടേക്ക് പണ്ടേ കോളജിൽ പേരെടുത്തവരായിരുന്നു ഈ ഞങ്ങൾ മൂവരും. പ്രത്യേകിച്ച് നമ്മുടെ പഴയ ''ക്ലാസ്സ്മേറ്റ്'' നോടൊപ്പം ആണെങ്കിൽ പറയുകയും വേണ്ടല്ലോ ?. ഞങ്ങൾ പരസ്പരം വല്ലപ്പോഴും നേരിട്ട് കാണലും...സ്‌ഥിരം ചാറ്റിങ്ങും ഉള്ളതുകൊണ്ട് അതൊന്നും പുറത്തെടുക്കണ്ടാ എന്ന് വിചാരിച്ചു മനഃപൂർവ്വം മിണ്ടാതിരിക്കുന്നതാ. പിന്നെ ഞങ്ങളെക്കൊണ്ട് തുടക്കമിടീച്ചിട്ട് ഇടക്കുവച്ചു നിർത്താനൊന്നും പറഞ്ഞുപോവല്ല്. അങ്ങനാണേൽ...ഞങ്ങള് കത്തിയൂരാം ''.
അവനൊപ്പം ചേർന്ന് ഷമീർ....''അത് സത്യമാ,എന്നാലും.. അതൊന്നും ഇപ്പോൾ വേണ്ടെടാ. നിങ്ങൾ രണ്ട് പേരും മാത്രമാണല്ലോ ?....ആരുമായും പരസ്‌പര ബന്ധമൊന്നും ഇല്ലാത്തത് ?. മാത്രമല്ല, നിങ്ങൾ പഴയ പ്രണയജോഡികളുടെ പുതിയ വിവരങ്ങൾ നിങ്ങളെകൊണ്ട് പരസ്‌പരം പറയിപ്പിക്കാനും...എല്ലാ അറിയാനും വേണ്ടിയാണ് നിങ്ങളുടെ അടുത്ത സുഹൃത്തുക്കൾ എന്ന നിലയിൽ ഞങ്ങൾ നിങ്ങൾക്കൊപ്പം കൂടിയത് പോലും. ഇനി, അത് തമ്മിൽ തുറന്ന്
💬 Comments
View all comments