Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 4 [Sakshi Anand]
എല്ലാവരെയും നന്നായി ധരിപ്പിച്ചു കഴിഞ്ഞു, പിന്നെയും ഒരു ഓർമ്മപ്പെടുത്തൽ പോലെ അവൾ അറിയിച്ചു...'' ഇതെല്ലാം... അഭി ഒഴിച്ച് മറ്റെല്ലാവരെയും പലവുരു ക്ഷണിച്ചു, പറഞ്ഞു...എല്ലാവർക്കും നല്ല അറിവുള്ളതാണ്. എങ്കിലും ആവർത്തിച്ചത്...എല്ലാം ഒന്നുകൂടി ഓർമ്മപ്പെടുത്താനും...ക്ഷണിക്കാനും വേണ്ടിയാണ്. എല്ലാവരും എത്രയും രാവിലെ ഭാര്യയും കുട്ടികളുമായി എത്തുക. എല്ലാ പരിപാടികളിലും മത്സരയിനങ്ങളിലും പങ്കെടുത്തു വിജയിപ്പിച്ചു, ഉച്ചക്ക് ഭക്ഷണവും കഴിച്ചു...വൈകുന്നേരം സന്തോഷത്തോടെ മടങ്ങുക. പിന്നെ പറയാനുള്ളത്...ഇതെല്ലാം കഴിഞ്ഞു, ക്ഷീണിച്ചു സുഖമായി അങ്ങനങ്ങു ആരും കിടന്ന് ഉറങ്ങിപ്പോകരുത്. നാളെ കഴിഞ്ഞു ഒരു ദിവസം എല്ലാർക്കും റെസ്റ്റ്. അതിനടുത്ത ദിവസം...അതിൻറെ രണ്ടാ൦ നാൾ, നാം വീണ്ടും ഒന്നുചേരുന്നു. അന്നാണ് എൻറെ മോൾ മിലിയുടെ '' ബെത്രോതൽ '' ചടങ്ങ്. എൻറെ മിന്നുകെട്ട് നടന്ന അതെ തിരുമല പള്ളിയിൽ വച്ച് തന്നെയാണ് പരിപാടി. അതിനും എല്ലാവരും കുടുംബസമേതം.... നേരത്തെകൂട്ടി എത്തി...ചടങ്ങ് മംഗളമാക്കി തരണം. എല്ലാവര്ക്കും എല്ലാ ''ഇൻവിറ്റേഷൻസ് ''ഉം അയച്ചിട്ടുണ്ട്. അഭി ഉൾപ്പടെ എല്ലാവരെയും ഇപ്പോൾ നേരിട്ട് ക്ഷണിക്കുന്നു. മോളെ കണ്ടല്ലോ എല്ലാവരും...അവളിപ്പോൾ ''പി.ജി ജസ്റ്റ് പാസ്സ് ഔട്ട്'' ആയി റിസൾട്ട് കാത്തു നിൽക്കുന്നു. ഇതൊക്കെയാണ് എനിക്ക് നിങ്ങളോട് പറയാനുള്ള വിശേഷങ്ങൾ. ഇനി, നിങ്ങൾക്ക് വല്ലതും ചോദിക്കാനും പറയാനും ഉണ്ടെങ്കിൽ...അറിയുന്നതാണേൽ അതിനും മറുപടി
പറയാം...ചോദിക്ക്....ഇല്ലെങ്കിൽ, നിങ്ങൾ നിങ്ങടെ വിശേഷങ്ങൾ ഷെയർ ചെയ്യ് ! '' .
എഡ്വേഡ് അല്പം ഗൗരവത്തോടെ...'' ലീന ചോദിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചത് കൊണ്ട്മാത്രം ചോദിക്കട്ടെ...ലീനക്ക് പറയാനുള്ളതെല്ലാം...നീ പറഞ്ഞു കഴിഞ്ഞോ ?...''
'' എസ്...എൻറെ ഓർമ്മയിൽ കഴിഞ്ഞു. കൂടുതൽ എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ചോദിക്ക്...എനിക്ക് അറിയാവുന്നത് ആണേൽ ഞാൻ പറയാം...''
ഒന്ന് നിർത്തിയശേഷം
💬 Comments
View all comments